കൊച്ചി: കുട്ടികൾക്ക് വേൻ അവധി തുടങ്ങിയ അവസരത്തിൽ കൊച്ചി മെട്രൊയുടെ നേതൃത്വത്തിൽ ഒരു മാസത്തെ സമ്മർ ക്യാമ്പ് ആരംഭിക്കുന്നതായി വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടി. ഫെയ്സ് ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കു വച്ചത്
ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം......
ഈ വേനൽ അവധിക്കാലം ആഘോഷമാക്കാൻ കുട്ടികൾ ഒരുങ്ങിക്കോളൂ !!!
കൊച്ചി മെട്രൊയുടെ നേതൃത്വത്തിൽ ഒരു മാസത്തെ സമ്മർ ക്യാമ്പ് ഏപ്രിൽ 10ന് ആരംഭിക്കുകയാണ് .ആറ് മെട്രൊ സ്റ്റേഷനുകളിൽ നടക്കുന്ന ഈ ക്യാമ്പിൽ നൃത്തം ,ചിത്ര രചന ,റോബോട്ടിക്‌സ് , കോഡിങ് , യോഗ , കളരി എന്നിങ്ങനെ നിരവധി സെഷനുകളാണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത് . കൊച്ചി മെട്രൊ റെയിൽ ലിമിറ്റഡിനും മറ്റ് സംഘാടകർക്കും ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കും ആശംസകൾ.