യു.എം. വിശ്വനാഥന്‍ 
Kerala

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; കണ്ണൂർ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു

നെടുംബ്രത്തെ പറമ്പില്‍ കിണര്‍ നിര്‍മ്മാണ ജോലിക്കിടെ കിണര്‍ കുഴിക്കല്‍ പൂര്‍ത്തിയായി പടവുകള്‍ കെട്ടുന്നതിനിടയിലാണ് സൂര്യാഘാതമേറ്റത്

മാഹി: ജോലിക്കിടെ സൂര്യാഘാതമേറ്റ പന്തക്കല്‍ സ്വദേശി ചികിത്സക്കിടെ മരിച്ചു. ഉടുമ്പന്‍റവിടെ മതേമ്പത്ത് യു.എം. വിശ്വനാഥന്‍ (53) ആണ് മരിച്ചത്. കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നെടുംബ്രത്തെ പറമ്പില്‍ കിണര്‍ നിര്‍മ്മാണ ജോലിക്കിടെ കിണര്‍ കുഴിക്കല്‍ പൂര്‍ത്തിയായി പടവുകള്‍ കെട്ടുന്നതിനിടയിലാണ് സൂര്യാഘാതമേറ്റത്.

കുഴഞ്ഞുവീണ വിശ്വനാഥനെ ഉടന്‍ പള്ളൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് മഞ്ഞോടിയിലെ സഹകരണ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം