നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിലെത്തി സന്ദർശിച്ച് സുരേഷ് ഗോപി

 
Kerala

നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിൽ സന്ദർശിച്ച് സുരേഷ് ഗോപി

പിതാവ് സി.പി. ചാക്കോയുടെ മരണാനന്തര ചടങ്ങുകൾക്ക് ശേഷമായിരിക്കും ഷൈനിന്‍റെ ശസ്ത്രക്രിയ നടത്തുക.

തൃശൂർ: സേലത്ത് കാറപകടത്തിൽ പരുക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിലെത്തി സന്ദർശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഷൈനിന്‍റെ പരുക്ക് ഗുരുതരമല്ലെന്നും ആശങ്കപ്പെടാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

പിതാവ് സി.പി. ചാക്കോയുടെ മരണാനന്തര ചടങ്ങുകൾക്ക് ശേഷമായിരിക്കും ഷൈനിന്‍റെ ശസ്ത്രക്രിയ നടത്തുക. ഞായറാഴ്ച കുർബാനയുളളതിനാൽ രാവിലെ ചടങ്ങുകൾ നടത്തുന്നത് ബുദ്ധിമുട്ടായിരിക്കും. ബന്ധുക്കൾ എത്തിയതിന് ശേഷം ഇടവക വികാരിയുമായിചർച്ച നടത്തിയതിന് ശേഷമായിരിക്കും കാര്യങ്ങൾ തീരുമാനിക്കുക.

ഷൈനിന്‍റെ അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ, ചാക്കോ മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

നിമിഷപ്രിയയുടെ വധശിക്ഷ 24നോ 25നോ നടപ്പാക്കും, മാധ‍്യമങ്ങളെ വിലക്കണം; സുപ്രീംകോടതിയിൽ ഹർജി

രാഹുൽ അഹങ്കാരത്തിനും ധിക്കാരത്തിനും കൈയും കാലും വച്ച വ്യക്തി: വി. ശിവൻകുട്ടി

ഓണ സമ്മാനമായി ക്ഷേമ പെൻഷന്‍റെ രണ്ട് ഗഡു; ശനിയാഴ്ച മുതൽ വിതരണം ചെയ്യും

ഇന്ത‍്യൻ ക്രിക്കറ്റ് ടീമിന്‍റെ സെലക്റ്ററാകാൻ‌ പ്രഗ‍്യാൻ ഓജ

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ മണ്ഡലത്തിനു പുറത്തുനിന്നുള്ളവരുടെ വോട്ട് ചേർത്തു: ബിജെപി നേതാവ്