Train representative image
Train representative image 
Kerala

ഗുരുവായൂര്‍- മധുര എക്സ്‌പ്രസിൽ യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയം

കോട്ടയം: ട്രെയിനിനുള്ളിൽ വച്ച് യാത്രക്കാരുനു പമ്പു കടതിയെറ്റതായി സംശയം. മധുര സ്വദേശി കാര്‍ത്തിക്കിനാണ് കടിയേറ്റത്. ഗുരുവായൂർ-മധുര എക്സ്പ്രസിലെ യാത്രക്കാരനാണ് പാമ്പ് കടിയേറ്റതായി പറയുന്നത്. ഏറ്റുമാനൂരിൽ വച്ചാണ് ഗുരുവായൂർ- മധുര എക്സ്പ്രസിലെ ഏഴാം നമ്പർ ബോഗിയിലെ യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയം തോന്നിയത്. യുവാവിനെ വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. പിന്നാലെ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ഏഴാം നമ്പർ ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ച് ട്രെയിൻ യാത്ര തുടർന്നു.

കാര്‍ത്തിക്കിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. എന്നാല്‍ കടിച്ചത് പാമ്പാണോ അതോ എലിയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കാനുണ്ട്. കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ കടിച്ചത് പാമ്പാണോ എലിയാണോ എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. ബോഗിയിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. എന്നാൽ തങ്ങൾ പാമ്പിനെ കണ്ടുവെന്നാണ് യാത്രക്കാരുടെ മൊഴി.

കോവാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ട് തള്ളി ഭാരത് ബയോടെക്

സ്ത്രീവിരുദ്ധ പരാമർശം; കെ.എസ്. ഹരിഹരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയിൽവേ ജീവനക്കാരെ കുത്തിക്കൊന്നു, 3 പേർക്കു പരുക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് ഒറ്റയടിക്ക് 200 രൂപ കുറഞ്ഞു

കണ്ണൂരിൽ വൻലഹരി വേട്ട; രണ്ട് യുവാക്കൾ പിടിയിൽ