സ്വപ്ന സുരേഷ് File Image
Kerala

എം.വി. ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ സ്വപ്ന് സുരേഷിന് ജാമ്യം

അതേസമയം എം.വി ഗോവിന്ദനെതിരായ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നെന്ന് സ്വപ്ന സുരേഷ് പറഞ്ഞു

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. തളിപ്പറമ്പ് മജിസിട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. കേസിലെ മറ്റൊരു പ്രതിയായ വിജേഷ് പിള്ള നേരത്തെ ജാമ്യം എടുത്തിരുന്നു.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വർണക്കടത്ത് ആരോപണങ്ങളിൽ നിന്ന് പിൻവാങ്ങാൻ വിജേഷ് പിള്ള മുഖേന എം.വി ഗോവിന്ദൻ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന സ്വപ്നയുടെ ആരോപണത്തിനെതിരെയാണ് കേസ് നൽകിയത്. അതേസമയം എം.വി ഗോവിന്ദനെതിരായ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.

വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ

ഝാർഖണ്ഡിൽ ഏറ്റുമുട്ടൽ; 3 മാവോയിസ്റ്റുകളെ വധിച്ചു

രാഹുൽ സഭയിലെത്തിയത് സഭയോടും ജനങ്ങളോടുമുളള അനാദരവ്: ഇ.പി. ജയരാജൻ

പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല: സുരേഷ് ഗോപി

വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി