Kerala

അപകീർത്തികരമായ പ്രതികരണം നടത്തി; അഡ്വ. ബി എന്‍ ഹസ്കറിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് സ്വപ്ന സുരേഷ്

ഒരാഴ്ചക്കുള്ളിൽ കമന്‍റ് പിൻവലിച്ചു നിരുപാധികം മാപ്പ് പറയാത്ത പക്ഷം ഹസ്കറിനെതിരെ ഞാൻ കോടതിയിൽ കേസ് കൊടുക്കുമെന്നാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്

തിരുവനന്തപുരം: അപകീർത്തികരമായ പ്രതികരണം നടത്തിയെന്നാരോപിച്ച് ഇടത് നിരീക്ഷകനായ അഡ്വ. ബി എന്‍ ഹസ്കറിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് സ്വപ്ന സുരേഷ്. ഒരാഴ്ചക്കുള്ളിൽ കമന്‍റ് പിൻവലിച്ചു നിരുപാധികം മാപ്പ് പറയാത്ത പക്ഷം ഹസ്കറിനെതിരെ ഞാൻ കോടതിയിൽ കേസ് കൊടുക്കുമെന്നാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്. സ്വപ്ന തന്നെയാണ് ഹസ്കറിന് നോട്ടീസയച്ച വിവരം ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്.

സ്വപ്ന സുരേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

'എനിക്കെതിരെ പറയുന്ന അസംബന്ധപരവും അപകീർത്തിപരവുമായ കമന്‍റുകൾ ഞാൻ സഹിക്കാറില്ല. ഞാൻ നിയമപരമായി അതിനെതിരെ പ്രതികരിക്കുകയും അത് ഒരു യുക്തിസഹമായി അവസാനിക്കുന്നത് വരെ പോരാടുകയും ചെയ്യും. എനിക്കെതിരെ നിന്ദ്യവും അപകീർത്തിപരവുമായ കമന്റുകൾ പറഞ്ഞ ടീവിയിൽ സിപിഎമ്മിന്‍റെ പ്രതിനിധിയായി വരുന്ന ബി എൻ ഹസ്കറിനെതിരെ ഞാൻ വക്കീൽ നോട്ടീസ് അയച്ചു. ഒരാഴ്ചക്കുള്ളിൽ കമന്റ് പിൻവലിച്ചു നിരുപാധികം മാപ്പ് പറയാത്ത പക്ഷം ഹസ്കറിനെതിരെ ഞാൻ കോടതിയിൽ കേസ് കൊടുക്കും.

ഗോവിന്ദൻ എന്നോട് ചോദിച്ചത് പോലെ എനിക്ക് ഹസ്കറിന്റെ കാശൊന്നും വേണ്ട. പക്ഷേ ഹസ്കറിന് ഒരു കാര്യം ഞാൻ ഉറപ്പ് തരാം. ഇത് ഒരു നോട്ടീസിന് വേണ്ടിയുള്ള നോട്ടീസ് അല്ല. ഇത് അവസാനം വരെ ഞാൻ വിടാൻ പോകുന്നില്ല.ഇത് രാഷ്ട്രീയ പാർട്ടികളിലെ അംഗത്വം എന്ന് വെച്ചാൽ ആരെയും അധിക്ഷേപിക്കാനും അപമാനിക്കാനും ഉള്ള ലൈസൻസ് ആണെന്ന് കരുതുന്നവർക്കുള്ള ഒരു മുന്നറിയിപ്പ് മാത്രം.

വയനാട് പുനരധിവാസം; ജനുവരിക്കകം വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി

''ജനങ്ങളെ പരീക്ഷിക്കരുത്''; പാലിയേക്കരയിൽ ടോൾ പിരിവിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി

''കൈ കൊടുക്കണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ''; ഹസ്തദാന വിവാദത്തിൽ ബിസിസിഐ അംഗം

സ്ത്രീത്വത്തെ അപമാനിച്ചു; ഡിവൈഎസ്പിക്കെതിരേ പരാതിയുമായി വനിതാ എസ്ഐ

അധ്യാപികയുടെ കാൽ തൊട്ട് വന്ദിച്ചില്ല; വിദ്യാർഥികൾക്ക് ക്രൂര മർദനം