കെ.എസ്. അനിൽ കുമാർ
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കി സിൻഡിക്കേറ്റ് യോഗം. രജിസ്ട്രാർ കെ.എസ്. അനിൽ കുമാറിനെ സസ്പെൻഷനാണ് റദ്ദാക്കിയത്. വിസിയുടെ ചുമതല വഹിക്കുന്ന സിസ തോമസിന്‍റെ വിയോജനക്കുറിപ്പ് മറികടന്നാണ് സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം.
രജിസ്ട്രാറെ നിയമിക്കുന്നതിനും നടപടികളെടുക്കുന്നതിനും സിൻഡിക്കേറ്റിനാണ് ചുമതലയെന്നും വിസിയുടേത് ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയുള്ള തീരുമാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ തന്‍റെ സാന്നിധ്യത്തിൽ അത്തരമൊരു തീരുമാനമുണ്ടായിട്ടില്ലെന്നും ഇതിന് നിയമസാധുതയില്ലെന്നും സിസി തോമസ് പ്രതികരിച്ചു.