Kerala

ഇന്നും ചുട്ടുപൊള്ളും; സംസ്ഥാനത്ത് ഉഷ്ണതരംഗ സമാന സാഹചര്യം, സൂര്യപ്രകാശം ഏൽക്കരുത്; മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നലെ പലയിടങ്ങളിലും രേഖപ്പെടുത്തിയ താപനില 40 ഡിഗ്രിക്ക് മുകളിലാണ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ചൂടുകൂടുമെന്ന് മുന്നറിയിപ്പ്. 38 ഡിഗ്രിക്ക് മുകളിലേക്ക് താപനില ഉയർന്നേക്കുമെന്നാണ് കണക്കുട്ടൽ. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാൻ കാരണം. വേനൽ മഴ പൊതുവെ ദുർബലമാവും , ഒറ്റപ്പെട്ടയിടങ്ങളിൽ മഴ പെയ്യുമെങ്കിലും ചൂടിന് ശമനമുണ്ടായേക്കില്ല.

തീരപ്രദേശങ്ങളെയും മലയോരമേഖലകളെയും അപേക്ഷിച്ച് നഗരങ്ങളിൽ ചൂട് കൂടുതലായിരിക്കും. സംസ്ഥാനത്ത് ഇന്നലെ പലയിടങ്ങളിലും രേഖപ്പെടുത്തിയ താപനില 40 ഡിഗ്രിക്ക് മുകളിലാണ്. സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്