high temperature warning in 9 districts
high temperature warning in 9 districts 
Kerala

സംസ്ഥാനത്ത് താപനില 39°C വരെ ഉയരും; 9 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, കോട്ടയം, തൃശൂർ ജില്ലകളിൽ കൂടിയ താപനില 38°C വരെയും, ആലപ്പുഴ,പത്തനംതിട്ട, എറണാകുളം ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം,കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകുന്നു.

അതേസമയം, സംസ്ഥാനത്ത് വേനൽമഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. മലപ്പുറം, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിലും ഇടത്തരം വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

''മോദിജിക്ക് 75 വയസാകുന്നതിൽ സന്തോഷിക്കേണ്ട, അദ്ദേഹം കാലാവധി പൂർത്തിയാക്കും'', കെജ്‌രിവാളിനോട് അമിത് ഷാ

നഴ്‌സിംഗ് രംഗത്ത് ചരിത്ര മുന്നേറ്റവുമായി ആരോഗ്യ വകുപ്പ്

മകളെ മർദിച്ചു; സൈനികനെ ഭാര്യാപിതാവ് വെടിവച്ചു കൊന്നു

ഡോ. ആന്‍റണി വാലുങ്കൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ

ആറളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർക്കു നേരെ പാഞ്ഞടുത്ത് കാട്ടാന