കണ്ഠര് രാജീവര്
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരെ പ്രത‍്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി. ഒരു ദിവസത്തേക്കാണ് പ്രതിയെ കൊല്ലം വിജിലൻസ് കോടതി കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്.
കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകൾ മറ്റു പ്രതികളും തമ്മിലുള്ള ബന്ധം എന്നീ കാര‍്യങ്ങളിൽ വ‍്യക്ത വരുത്താൻ വേണ്ടിയാണ് കസ്റ്റഡിയിൽ വാങ്ങി ചോദ‍്യം ചെയ്യുന്നത്.
തന്ത്രിയുടെ ജാമ‍്യാപേക്ഷ ജനുവരി 28ന് കോടതി പരിഗണിക്കാനിരിക്കെയാണ് എസ്ഐടിയുടെ പുതിയ നീക്കം. അതേസമയം, കേസിലെ മറ്റു പ്രതികളിലൊരാളായ മുരാരി ബാബുവിന്‍റെ ജാമ‍്യാപേക്ഷ വെള്ളിയാഴ്ച കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.