എം.എ. ബേബി, വി.എസ്. അച്യുതാനന്ദൻ

 
Kerala

കരുത്തുറ്റ സംഭാവനകളാൽ ആ ജീവിതം സമ്പന്നം

പാരിസ്ഥിതിക പ്രശ്നങ്ങളോടും സ്ത്രീകളുടെ അവകാശങ്ങളോടും ചേർന്നു നിന്നു. ഇതൊക്കെയാണ് വി.എസിനെ ജനങ്ങളുടെ അനിഷേധ്യ നേതാവാക്കിയത്.

കൊച്ചി: കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ 1939 മുതലുള്ള 86 വർഷത്തെ ചരിത്രത്തിൽ 85 വർഷവും വി.എസ്. അച്യുതാനന്ദൻ പാർട്ടിയിൽ പ്രവർത്തിച്ചു. കാലദൈർഘ്യം കൊണ്ടുമാത്രമല്ല, കരുത്തുറ്റ സംഭാവനകൾ കൊണ്ടും വി.എസിന്‍റെ പാർട്ടി ജീവിതം സമ്പന്നമായിരുന്നു.

ജനങ്ങളോട്, അവരുടെ ഭാഷയിൽ ധീരതയോടെ നേരിട്ടു സംവദിക്കുന്ന പ്രസംഗശൈലിയും ഓരോ പ്രവർത്തകരോടും ബന്ധം പുലർത്തുന്ന പ്രവർത്തനശൈലിയും ഓരോ പുതിയ കാര്യവും പഠിച്ച് സ്വയം നവീകരിക്കാനുള്ള അവസാനിക്കാത്ത ത്വരയുമാണ് അദ്ദേഹത്തെ ഉന്നത കമ്യൂണിസ്റ്റ് നേതാവാക്കിയത്. അഴിമതിയോടും സമൂഹത്തിലെ മറ്റു ജീർണതകളോടും വിട്ടുവീഴ്ചയില്ലാത്ത യുദ്ധം. പാരിസ്ഥിതിക പ്രശ്നങ്ങളോടും സ്ത്രീകളുടെ അവകാശങ്ങളോടും ചേർന്നു നിന്നു. ഇതൊക്കെയാണ് വി.എസിനെ ജനങ്ങളുടെ അനിഷേധ്യ നേതാവാക്കിയത്.

എം.എ. ബേബി

സിപിഎം ജന. സെക്രട്ടറി

ഓറഞ്ച് അലർട്ട്; എറണാകുളം,ഇടുക്കി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഫോറൻസിക് റിപ്പോർട്ട് ലഭിച്ചില്ല; അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും

ആറന്മുള വള്ളസദ്യയിൽ ആചാരലംഘനമെന്ന് പള്ളിയോട സേവാ സംഘം

പഴയ കെട്ടിടങ്ങൾ പൊളിക്കുന്നത് ദ്രുതഗതിയിലാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

ചക്കയും അരിഷ്ടവും പ്രശ്നമാകില്ല; ബ്രെത്തനലൈസറിനു മുൻപ് എയർ ബ്ലാങ്ക് ടെസ്റ്റ് വേണമെന്ന് ഹൈക്കോടതി