അനീഷ് മോഹന്‍

 
Kerala

സിക്കിം തുരങ്ക അപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം ആംബുലൻസിൽ സ്വദേശമായ പാമ്പാടിയിലേക്ക് കൊണ്ടുപോയി. വൈകിട്ട് സംസ്കാര ചടങ്ങുകൾ നടക്കും.

Sarath Nath MS

കൊച്ചി: സിക്കിമിൽ തുരങ്കത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച മലയാളിയുടെ മൃതദേഹം കേരളത്തിൽ എത്തിച്ചു. ശനിയാഴ്ച രാവിലെ 7.30നാണ് കൊൽക്കത്തയിൽ നിന്നുള്ള വിമാനത്തിൽ മൃതദേഹം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്.

കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹൻ (43) ആണ് മരിച്ചത്. ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം ആംബുലൻസിൽ സ്വദേശമായ പാമ്പാടിയിലേക്ക് കൊണ്ടുപോയി. വൈകിട്ട് സംസ്കാര ചടങ്ങുകൾ നടക്കും.

നാഷണൽ ഹൈഡ്രോ ഇലക്‌ട്രിക് പവർ കോർപ്പറേഷനിൽ സീനിയർ മാനേജരും ജിയോളജിസ്റ്റുമായിരുന്നു അനീഷ്. ജൂലൈ 20ന് ഉണ്ടായ ദുരന്തത്തിൽ അനീഷ് അടക്കം 25 പേരാണ് മരിച്ചത്. അപകടം നടന്ന് രണ്ടു ദിവസങ്ങൾക്ക് ശേഷമാണ് അനീഷിന്‍റെ മൃതദേഹം കണ്ടെത്താൻ സാധിച്ചത്. മുൻപ് ഹരിയാനയിൽ ജോലി ചെയ്തിരുന്ന അനീഷിന് ആറു മാസം മുൻപാണ് സിക്കിമിലേക്ക് സ്ഥലംമാറ്റം കിട്ടിയത്.

ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക്

12 വർഷത്തെ കാത്തിരുപ്പ് വിഫലം? നീലക്കുറിഞ്ഞി പൂക്കുന്ന ചന്ദ്രമണ്ഡലം മലനിരകളിൽ വൻ കാട്ടുതീ

പാളങ്ങളിലെ വളവ് വന്ദേഭാരതിനെ ബാധിക്കുന്നു; കേരളത്തിൽ വേഗം കൂട്ടാൻ കഴിയില്ലെന്ന് വിദഗ്ധർ

പഞ്ചാബ് നാഷണൽ ബാങ്കിൽ 17.29 കോടിയുടെ കള്ളനോട്ട്; മാനേജറെ അറസ്റ്റ് ചെയ്ത് എൻഐഎ, നേപ്പാൾ ബന്ധവും പരിശോധിക്കുന്നു

കേരളത്തിലെ കർഷകർക്ക് ഉത്തർപ്രദേശിലേക്ക് ക്ഷണം