രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ‍്യനാക്കണമെന്ന പരാതി നിയമസഭാ പ്രിവിലേജ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് പരിഗണിക്കും. ലൈംഗികാരോപണങ്ങളും ക്രിമിനൽ കേസുകളും ചൂണ്ടിക്കാട്ടി ഡി.കെ. മുരളി എംഎൽഎയാണ് രാഹുലിനെതിരേ പരാതി നൽകിയത്.
നിയമസഭാ തുടങ്ങിയിട്ട് നാലു ദിവസമായെങ്കിലും കഴിഞ്ഞ ദിവസമാണ് രാഹുലിന് മൂന്നാം ബലാത്സംഗക്കേസിൽ ജാമ‍്യം ലഭിച്ചത്. ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെ രാഹുലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയെങ്കിലും എംഎൽഎ സ്ഥാനം രാജി വച്ചിട്ടില്ല. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കും.