തിരുവഞ്ചൂർ രാധാകൃഷ്ണൻ

 
Kerala

"കോൺഗ്രസ് ആയിരിക്കുമ്പോൾ തരൂർ പാർട്ടിക്ക് വിധേയനാകണം": തിരുവഞ്ചൂർ രാധാകൃഷ്ണൻ

അന്തർദേശീയ തലങ്ങളിൽ ഉൾപ്പെടെ പ്രവർത്തിക്കുമ്പോൾ പാർട്ടിയുടെ അംഗീകാരം നേടി പോകണമെന്നും തിരുവഞ്ചൂർ പറഞ്ഞു

കോട്ടയം: പാക്കിസ്ഥാൻ നടത്തിവരുന്ന ഭീകരപ്രവർത്തനങ്ങൾ തുറന്നുകാട്ടാൻ വിവിധ രാജ‍്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച എംപി ശശി തരൂരിനെതിരേ കെപിസിസി അച്ചടക്ക സമിതി അധ‍്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്ത്.

കോൺഗ്രസ് ആയിരിക്കുമ്പോൾ തരൂർ പാർട്ടിക്ക് വിധേയനാകണമെന്നും അന്തർദേശീയ തലങ്ങളിൽ ഉൾപ്പെടെ പ്രവർത്തിക്കുമ്പോൾ പാർട്ടിയുടെ അംഗീകാരം നേടി പോകണമെന്നും തിരുവഞ്ചൂർ പറഞ്ഞു.

തരൂർ പാർട്ടിയെ തള്ളിപ്പറഞ്ഞ് മുന്നോട്ട് പോകരുത്. കോൺഗ്രസ് പാർട്ടി പാർലമെന്‍ററി അംഗമെന്ന നിലയ്ക്ക് തരൂർ എല്ലാ കാര‍്യങ്ങളും പാർട്ടിയെ അറിയിക്കണമെന്നും പാർട്ടി അംഗമെന്ന നിലയ്ക്കുള്ള ഉത്തരാവാദിത്തങ്ങൾ തരൂർ നിറവേറ്റണമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.

അപൂർവം; അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സ‌യിലിരുന്ന 17 കാരൻ രോഗമുക്തനാ‍യി

അച്ഛൻ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു; ബിആർഎസിൽ നിന്ന് കെ.കവിത രാജി വച്ചു

റോബിൻ ബസിന് വീണ്ടും കുരുക്ക്; തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു

"അയ്യപ്പ സംഗമം രാഷ്ട്രീയ കാപട‍്യം"; സർക്കാർ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് വി.ഡി. സതീശൻ

ക്രിക്കറ്റ് മതിയാക്കി മലയാളി താരം സി.പി. റിസ്‌വാൻ