Kerala

തൃശൂർ പൂരം: നിർമ്മാണത്തിലുള്ളതും പഴകിയതുമായ കെട്ടിടങ്ങളിൽ കയറുന്നതിന് വിലക്ക്

ഈ മാസം 30 നാണ് തൃശൂർ പൂരം.

തൃശൂർ: തൃശൂർ പൂരം കാണുന്നതിന് പഴകിയ കെട്ടിടങ്ങളിൽ കയറുന്നതിന് വിലക്കേർപ്പെടുത്തി സിറ്റി പൊലീസ് കമ്മീഷണർ.

ജീർണിച്ചതും, അപകടാവസ്ഥയിലുള്ളതും, നിർമ്മാണാവസ്ഥയിലുള്ളതും ശരിയായ കൈവരികളും, കോണിപ്പടികൾ ഇല്ലാത്തതുമായ കെട്ടിടങ്ങളിൽ കയറുന്നത് അനുവദനീയമല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ അങ്കിത്ത് അശോകന്‍ അറിയിച്ചു.

വെടിക്കെട്ടും തെക്കോട്ടിറക്കവും കുടമാറ്റവും കാണുന്നതിന് ആളുകൾ കയറാന്‍ സാധ്യതയുള്ള കെട്ടിടങ്ങളുടെ സ്ഥിതിവിവരകണക്കുകൾ പൊതുമരാമത്ത് വകുപ്പും സിറ്റി പൊലീസും ചേർന്ന് ശേഖരിച്ചിട്ടുണ്ട്. ഇതു പ്രകാരം 85 കെട്ടിടങ്ങൾ അപകടാവസ്ഥയിലുള്ളതാണെന്ന് കണ്ടെത്തി. ഈ മാസം 30 നാണ് തൃശൂർ പൂരം.

ദലൈ ലാമയുടെ പിറന്നാൾ ആഘോഷത്തിന് അരുണാചൽ മുഖ്യമന്ത്രി; ചൈനയ്ക്ക് ഇന്ത്യയുടെ ശക്തമായ സന്ദേശം

മദ്യപിച്ച് വാക്ക് തർക്കം; കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

തിരിച്ചുകയറി സ്വർണവില; ഒറ്റ ദിവസത്തിനു ശേഷം വീണ്ടും വർധന

വിഷം ഉളളിൽ ചെന്ന് യുവതി മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്

ഫന്‍റാസ്റ്റിക് 4 താരം ജൂലിയന്‍ മക്മഹോന്‍ അന്തരിച്ചു