.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

പൂ​രം ഇ​ന്ന്, ക​ണ്ണും കാ​തും നി​റ​യെ വി​സ്മ​യ​ങ്ങ​ൾ

ഘ​ട​ക​പൂ​ര​മാ​യ ക​ണി​മം​ഗ​ലം ശാ​സ്താ​വ് രാ​വി​ലെ 7.30ന് ​വ​ട​ക്കു​ന്നാ​ഥ​നി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തോ​ടെ 36 മ​ണി​ക്കൂ​ര്‍ നീ​ളു​ന്ന പൂ​ര​ത്തി​ന് തു​ട​ക്ക​മാ​കും

MV Desk

എം.​എ. ഷാ​ജി

തൃ​ശൂ​ർ: വ​ഴി​ക​ളാ​യ വ​ഴി​ക​ളെ​ല്ലാം ഇ​നി തൃ​ശൂ​രി​ലേ​ക്ക്. 10 ദേ​വീ​ദേ​വ​ന്മാ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന വ​ർ​ണ- നാ​ദ​ങ്ങ​ളു​ടെ ദേ​വോ​ത്സ​വ​മാ​യ തൃ​ശൂ​ര്‍ പൂ​രം ഇ​ന്ന്. ലോ​ക​മെ​മ്പാ​ടു​മു​ള്ള പൂ​ര​പ്രേ​മി​ക​ൾ കാ​ത്തി​രു​ന്ന പൂ​ര​ങ്ങ​ളു​ടെ പൂ​രം.

ദേ​ശ ദൈ​വ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മ​റി​യി​ച്ച് ഘ​ട​ക​പൂ​ര​ങ്ങ​ള്‍ എ​ത്തു​ന്ന​തോ​ടെ പൂ​രം പു​ല​രും. ഘ​ട​ക​പൂ​ര​മാ​യ ക​ണി​മം​ഗ​ലം ശാ​സ്താ​വ് രാ​വി​ലെ 7.30ന് ​വ​ട​ക്കു​ന്നാ​ഥ​നി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തോ​ടെ 36 മ​ണി​ക്കൂ​ര്‍ നീ​ളു​ന്ന പൂ​ര​ത്തി​ന് തു​ട​ക്ക​മാ​കും.

പൂ​ര​ത്തി​ലെ മ​റ്റൊ​രു പ​ങ്കാ​ളി​യാ​യ നെ​യ്ത​ല​ക്കാ​വി​ല​മ്മ ഇ​ന്ന​ലെ രാ​വി​ലെ പൂ​ര​വി​ളം​ബ​രം അ​റി​യി​ച്ച് വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര തെ​ക്കേ ഗോ​പു​ര ന​ട തു​റ​ന്നു. കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കൊ​മ്പ​ൻ എ​റ​ണാ​കു​ളം ശി​വ​കു​മാ​റി​ന്‍റെ ശി​ര​സി​ലേ​റി​യാ​ണ് നെ​യ്ത​ല​ക്കാ​വി​ല​മ്മ പൂ​ര വി​ളം​ബ​രം ന​ട​ത്തി​യ​ത്.

നെ​യ്ത​ല​ക്കാ​വ് ഭ​ഗ​വ​തി തു​റ​ന്നി​ട്ട തെ​ക്കേ ഗോ​പു​ര​ന​ട​യി​ലൂ​ടെ​യാ​ണ് ഇ​ന്ന് സൂ​ര്യോ​ദ​യ​ത്തി​ന് മു​മ്പ് വ​ട​ക്കു​ന്നാ​ഥ​നെ പ്ര​ണ​മി​ക്കാ​ൻ ക​ണി​മം​ഗ​ലം ശാ​സ്താ​വെ​ത്തു​ക. തു​ട​ർ​ന്ന് ഊ​ഴ​മ​നു​സ​രി​ച്ച് ചെ​മ്പൂ​ക്കാ​വ്, പ​ന​മു​ക്കും​പി​ള്ളി, പൂ​ക്കാ​ട്ടി​ക്ക​ര കാ​ര​മു​ക്ക്, ലാ​ലൂ​ർ, ചൂ​ര​ക്കോ​ട്ടു​കാ​വ്, അ​യ്യ​ന്തോ​ൾ, കു​റ്റൂ​ർ നെ​യ്ത​ല​ക്കാ​വ് ഘ​ട​ക​പൂ​ര​ങ്ങ​ളെ​ത്തും. ഉ​ച്ച​യോ​ടെ 8 ഘ​ട​ക​പൂ​ര​ങ്ങ​ളും വ​ട​ക്കു​ന്നാ​ഥ​നി​ലെ​ത്തി മ​ട​ങ്ങും.

രാ​വി​ലെ 7ന് ​തി​രു​വ​മ്പാ​ടി വി​ഭാ​ഗ​ത്തി​ന്‍റെ എ​ഴു​ന്ന​ള്ളി​പ്പ് ആ​രം​ഭി​ക്കും. കൊ​മ്പ​ൻ തി​രു​വ​മ്പാ​ടി ച​ന്ദ്ര​ശേ​ഖ​ര​ൻ തി​ട​മ്പേ​റ്റും. 11.30ന് ​കോ​ങ്ങാ​ട് മ​ധു​വി​ന്‍റെ പ്ര​മാ​ണി​ക​ത്വ​ത്തി​ൽ തി​രു​വ​മ്പാ​ടി​യു​ടെ പ്ര​ശ​സ്ത​മാ​യ മ​ഠ​ത്തി​ൽ വ​ര​വ് പ​ഞ്ച​വാ​ദ്യം. ശ്രീ​മൂ​ല​സ്ഥാ​ന​ത്ത് ചേ​രാ​നെ​ല്ലൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​ർ ന​യി​ക്കു​ന്ന പാ​ണ്ടി​മേ​ള​ത്തി​നു ശേ​ഷം തി​രു​വ​മ്പാ​ടി വി​ഭാ​ഗം വ​ട​ക്കു​ന്നാ​ഥ​നി​ലെ​ത്തും. ഉ​ച്ച​യ്ക്ക് 12ന് ​പാ​റ​മേ​ക്കാ​വ് ഭ​ഗ​വ​തി​യു​ടെ എ​ഴു​ന്ന​ള്ളി​പ്പ്. കൊ​മ്പ​ൻ ഗു​രു​വാ​യൂ​ർ ന​ന്ദ​ൻ തി​ട​മ്പേ​റ്റും.

2.30ന് ​ഇ​ല​ഞ്ഞി​ച്ചു​വ​ട്ടി​ൽ കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ മാ​രാ​ർ പ്ര​മാ​ണം വ​ഹി​ക്കു​ന്ന പ്ര​സി​ദ്ധ​മാ​യ ഇ​ല​ഞ്ഞി​ത്ത​റ​മേ​ളം കൊ​ട്ടി​ക്ക​യ​റും. വൈ​കി​ട്ട് അ​ഞ്ചോ​ടെ പാ​റ​മേ​ക്കാ​വി​ല​മ്മ​യും തി​രു​വ​മ്പാ​ടി ഭ​ഗ​വ​തി​യും തെ​ക്കെ​ഗോ​പു​രം ഇ​റ​ങ്ങി​യ ശേ​ഷം കു​ട​മാ​റ്റം. 2 മ​ണി​ക്കൂ​റോ​ളം ആ​കാ​ശ​ത്ത് വ​ർ​ണ​ങ്ങ​ൾ നീ​രാ​ടും. സ്പെ​ഷ്യ​ൽ കു​ട​ക​ള​ട​ക്കം 50ഓ​ളം സെ​റ്റ് കു​ട​ക​ൾ വീ​തം ഇ​രു​വി​ഭാ​ഗ​വും വാ​നി​ലേ​റ്റും.

പാ​റ​മേ​ക്കാ​വി​ന്‍റെ രാ​ത്രി പൂ​ര​ത്തി​ന് ചോ​റ്റാ​നി​ക്ക​ര ന​ന്ദ​പ്പ​ൻ പ്ര​മാ​ണി​യാ​കും. പു​ല​ർ​ച്ചെ 3ന് ​പ്ര​ധാ​ന വെ​ടി​ക്കെ​ട്ട്. തു​ട​ർ​ന്ന് പാ​റ​മേ​ക്കാ​വ്-​തി​രു​വ​മ്പാ​ടി വി​ഭാ​ഗ​ങ്ങ​ളു​ടെ പ​ക​ൽ​പ്പൂ​രം. എ​ഴു​ന്നെ​ള്ളി​പ്പു​ക​ൾ ശ്രീ​മൂ​ല​സ്ഥാ​ന​ത്ത് സ​മാ​പി​ച്ചാ​ൽ ഇ​രു ഭ​ഗ​വ​തി​മാ​രും ഉ​പ​ചാ​രം ചൊ​ല്ലി പി​രി​യും.

'അണയാൻ പോകുന്ന തീ ആളിക്കത്തും'; ജി. സുധാകരനെതിരേ രൂക്ഷ വിമർശനവുമായി സജി ചെറിയാൻ

ആർസിബി ഇനി ബിർള ഗ്രൂപ്പിന് സ്വന്തം

നെഞ്ചു വേദന; സോണിയ ഗാന്ധി ആശുപത്രിയിൽ

തെരഞ്ഞെടുപ്പ് പ്രചാരണം; രാഹുൽ ഗാന്ധി കോഴിക്കോട്ട് എത്തും

"ഇവൻ പ്രശ്നക്കാരനാ", കട്ടപ്പനയിലും മൈക്കിന് മുഖ്യമന്ത്രിയോട് പിണക്കം!