തുലാവർഷം പിൻവാങ്ങി; വരണ്ട അന്തരീക്ഷം തുടരും

 
Kerala

തുലാവർഷം പിൻവാങ്ങി; വരണ്ട അന്തരീക്ഷം തുടരും

അന്തരീക്ഷത്തിന്‍റെ താഴ്ന്ന ലെവലിൽ വടക്കേ ഇന്ത്യയിൽ നിന്ന് വരുന്ന വരണ്ട കാറ്റ് പ്രദേശത്ത് പ്രബലമാണ്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് ഇത്തവണത്തെ തുലാവർഷം പിൻവാങ്ങിയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ 2 ദിവസങ്ങളിലായി കേരളം ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഉപദ്വീപീയ ഇന്ത്യയിൽ മഴ ഗണ്യമായി കുറഞ്ഞിരുന്നു. അന്തരീക്ഷത്തിന്‍റെ താഴ്ന്ന ലെവലിൽ വടക്കേ ഇന്ത്യയിൽ നിന്ന് വരുന്ന വരണ്ട കാറ്റ് പ്രദേശത്ത് പ്രബലമാണ്.

ഇതിന്‍റെ ഫലമായാണ് 2026 ജനുവരി 19 മുതൽ തെക്കുകിഴക്കൻ ഉപദ്വീപീയ ഇന്ത്യയിൽ വടക്കുകിഴക്കൻ മൺസൂൺ മഴ (തുലാവർഷം) അവസാനിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത 2 ദിവസങ്ങളിൽ തെക്കുകിഴക്കൻ ഉപദ്വീപീയ ഇന്ത്യയിൽ പൊതുവെ വരണ്ട അന്തരീക്ഷ സ്ഥിതി തുടരാൻ സാധ്യത.

കോൺഗ്രസ് മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊണ്ടിട്ടില്ല: പിണറായി വിജയൻ

ബംഗലുരൂ തദ്ദേശ തെരഞ്ഞെടുപ്പ്; ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുമെന്ന് കർണാടക തെരഞ്ഞെടുപ്പ് കമ്മീഷണർ

പാക്കിസ്ഥാന് പോളണ്ട് പിന്തുണ നൽകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

ഓപ്പറേഷൻ ട്രാഷി; കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമ്യത്യു

അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി