Thushar Vellappally declared bdjs loksabha candidate list 
Kerala

'കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി, ഇടുക്കിയില്‍ സംഗീത വിശ്വനാഥന്‍'; ബിഡിജെഎസ് സ്ഥാനാര്‍ഥികളായി

ഇടുക്കിയിൽ സർപ്രൈസ് സ്ഥാനാർത്ഥി ആയിരിക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു.

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിഡിജെഎസിന്‍റെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. രണ്ട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ഇടുക്കിയില്‍ സംഗീത വിശ്വനാഥനും കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിയും സ്ഥാനാര്‍ഥികളാകും. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് ഇന്ന് കോട്ടയത്ത് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.

സംസ്ഥാനത്ത് 4 സ്ഥലങ്ങളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. ചാലക്കുടിയിലെയും മാവേലിക്കരയിലെയും സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചാലക്കുടിയില്‍ കെഎ ഉണ്ണികൃഷ്ണനും മാവേലിക്കരയില്‍ ബൈജു കലാശാലയുമാണ് സ്ഥാനാര്‍ഥികള്‍. ഇടുക്കിയിൽ സർപ്രൈസ് സ്ഥാനാർത്ഥി ആയിരിക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു.

ബിഡിജെഎസ് മത്സരിച്ച ആലത്തൂർ, വയനാട് മണ്ഡലങ്ങൾ ഇപ്രാവശ്യം ബിജെപിക്ക് വിട്ടു നൽകിയിരുന്നു. ഇവയ്ക്ക് പകരമായി കോട്ടയവും ചാലക്കുടിയും ബിഡിജെഎസിന് ലഭിച്ചത്. കോട്ടയത്ത് നൂറു ശതമാനവും ജയിക്കാന്‍ കഴിയുമെന്നാണ് എന്‍ഡിഎയുടെ കണക്കുകൂട്ടലെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയിട്ടില്ല 6 മാസത്തോളമായി പ്രചാരണവുമായി പാര്‍ട്ടി സജീവമായി രംഗത്തുണ്ടായിരുന്നെന്നും തുഷാര്‍ പറഞ്ഞു.

'ഒരു കോടി ജനങ്ങളെ കൊല്ലും'; മുംബൈയിൽ ചാവേറാക്രമണ ഭീഷണി

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം കേരളത്തിലും വേണം; സുപ്രീം കോടതിയെ സമീപിച്ച് ബിജെപി നേതാവ്

''കടുത്ത നടപടിയുണ്ടാവും, പൊലീസ് സ്റ്റേഷനിൽ നല്ല സമീപനമുണ്ടാവണം''; കസ്റ്റഡി മർദനത്തിൽ ഡിജിപി

ധർമസ്ഥലക്കേസിൽ ലോറി ഉടമ മനാഫിന് അന്വേഷണ സംഘം നോട്ടീസയച്ചു

അനിൽ‌ അംബാനിയുടെ വായ്പ അക്കൗണ്ടുകൾ 'ഫ്രോഡ്' വിഭാഗത്തിൽ ഉൾപ്പെടുത്തി