Kerala

കോട്ടയത്ത് തുഷാറിന്‍റെ റോഡ് ഷോ, അഭിവാദ്യവുമായി ആയിരങ്ങള്‍

കോട്ടയം പൊലീസ് പരേഡ് മൈതാനത്ത് ബിജെപി കേരള പ്രഭാരിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍ ഷോ ഫ്ലാഗ് ഒഫ് ചെയ്തു

ajeena pa

കോട്ടയം: കോട്ടയത്ത് ആവേശ തരംഗമായി എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ റോഡ് ഷോ. തുറന്ന വാഹനത്തിലെ നഗര പര്യടനം ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ വിജയകുതിപ്പിന്‍റെ കാഹളമായി മാറി. വരണം വരണം മോഡി, നാടിന്‍റെ ജീവനാഡി എന്നു തുടങ്ങുന്ന പ്രചാരണ ഗാനം നഗരവീഥികളിലാകെ അലയടിച്ചുയര്‍ന്ന അന്തരീഷത്തിലായിരുന്നു ഷോ.

കോട്ടയം പൊലീസ് പരേഡ് മൈതാനത്ത് ബിജെപി കേരള പ്രഭാരിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍ ഷോ ഫ്ലാഗ് ഒഫ് ചെയ്തു. തുഷാര്‍ വെള്ളാപ്പള്ളിക്കൊപ്പം ബിജെപി ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍, എന്‍ഡിഎ ജില്ലാ ചെയര്‍മാന്‍ ജി. ലിജിന്‍ലാല്‍, തുഷാറിന്‍റെ പത്‌നി ആശാ തുഷാര്‍ എന്നിവരുമുണ്ടായിരുന്നു.

പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നും നഗരത്തിലെ തിരുനക്കരയിലെത്തിയപ്പോഴേക്കും പ്രവര്‍ത്തകരുടെ ആവേശം വാനോളം ഉയര്‍ന്നു. മോദിയുടെ തുടര്‍ സര്‍ക്കാരിന് കോട്ടയം ഇക്കുറി പ്രതിനിധിയെ നല്‍കുമെന്ന് അവർ ഉറക്കെ ആവര്‍ത്തിച്ചു.

മാറിമാറി വന്ന സർക്കാരുകൾ കോട്ടയത്തുകാർക്ക് നൽകിയ പഴകിയ വാഗ്ദാനങ്ങളെ പൊളിച്ചെഴുതുന്ന വികസനങ്ങൾക്ക് കേന്ദ്രത്തിന്‍റെ ഉറപ്പുമായാണ് തുഷാറും സംഘവും എത്തുന്നത്. റബറിന്‍റെ താങ്ങു വിലയിൽ ഇത്രയും ശക്തമായ ഉറപ്പു നൽകാൻ ഇതുവരെ ഒരു ജനപ്രതിനിധികൾക്കും കഴിയാത്ത സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പാണ് തുഷാർ ജനങ്ങൾക്ക് നൽകുന്നത്

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദർശിക്കും

ലോക്ഭവൻ ജീവനക്കാർക്ക് ക്രിസ്മസ് ദിനത്തിൽ അവധി ഇല്ല; ഹാജരാവാൻ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിച്ചിട്ടില്ലെന്ന് മുഖ‍്യമന്ത്രി

'കേരള ഐഡി' പ്രഖ്യാപനം തട്ടിപ്പ്, വിഘടനവാദത്തെ തടയും: ബിജെപി

ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്ന് മുഖ‍്യമന്ത്രി