പുൽപ്പള്ളിയിൽ കടുവ ശല്യം രൂക്ഷം; വീണ്ടും ആടിനെ കൊന്നു, ഭീതിയിൽ നാട്ടുകാർ file
Kerala

പുൽപ്പള്ളിയിൽ കടുവ ശല്യം രൂക്ഷം; വീണ്ടും ആടിനെ കൊന്നു, ഭീതിയിൽ നാട്ടുകാർ

കഴിഞ്ഞ ദിവസവും പ്രദേശത്ത് കടുവ ആടിനെ കൊന്നു തിന്നിരുന്നു

Namitha Mohanan

പുൽപ്പള്ളി: അമരക്കുനിയിൽ കടുവ വീണ്ടും ആടിനെ കൊന്നു. വടക്കേക്കര രവികുമാറിന്‍റെ ആടിനെയാണ് കടുവ കൊന്നത്. രാവിലെയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസവും പ്രദേശത്ത് കടുവ ആടിനെ കൊന്നു തിന്നിരുന്നു.

കടുവയെ പിടികൂടാനായി കൂട് സ്ഥാപിക്കുകയും നാട്ടുകാരും വനം വകുപ്പും നിരീക്ഷണം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വീണ്ടും കടുവ പ്രദേശത്തിറങ്ങിയതെന്നത് ഭീതി പരത്തുന്നതാണ്. എത്രയും പെട്ടെന്നു കടുവയെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്