Kerala

ടിപ്പർ ലോറി ബൈക്കിലിടിച്ച് പിതാവും നഴ്സിങ് വിദ്യാർഥിയായ മകളും മരിച്ചു

മകളെ അങ്കമാലി റെയിൽവേ സ്റ്റേഷനിലാക്കാൻ പോകും വഴിയാണ് അപകടമുണ്ടായത്

പെരുമ്പാവൂർ: എംസി റോഡിൽ താന്നിപ്പുഴ പള്ളിപ്പടിയിൽ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും മരിച്ചു. കോതമംഗലം കറുകടം കുന്നശേരിൽ കെ.ഐ എൽദോ (53), നഴ്സിങ് വിദ്യാർഥിനിയായ മകൾ ബ്ലെസി എന്നിവരാണ് മരിച്ചത് .

മകളെ അങ്കമാലി റെയിൽവേ സ്റ്റേഷനിലാക്കാൻ പോകും വഴിയാണ് അപകടമുണ്ടായത്. ഈ സമയത്ത് ടോറസ് ലോറിയും ബൈക്കും ഒരേ ദിശയിൽ കാലടി ഭാഗത്തേക്ക് പോകുകയായിരുന്നു. ബൈക്കിനു പിന്നിൽ ലോറി ഇടിച്ചതിനെ തുടർന്ന്തെറിച്ചു വീണു ഇരുവരുടെയും ദേഹത്തൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം

ദേശീയപാതയിലെ പെട്രോൾ പമ്പുകളിൽ 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം നൽകണം: കോടതി

കണ്ണൂരിൽ മണ്ണിടിഞ്ഞു വീണ് അപകടം; ഒരാൾ മരിച്ചു

പുകവലിക്കുന്ന ചിത്രം; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരായ ഹർജിയിൽ കേന്ദ്രത്തോട് ഹൈക്കോടതി വിശദീകരണം തേടി

"സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്നത് രാഷ്ട്രീയ പാപ്പരത്തം''; കെ.ജെ. ഷൈൻ