Kerala

വ്യാഴാഴ്ചത്തെ എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു

വ്യാഴാഴ്ച നടത്താനിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയുമടക്കം മാറ്റി

തിരുവനന്തപുരം: നബി ദിനത്തിനുള്ള പൊതുഅവധി പ്രഖ്യാപിച്ചതിനാൽ വ്യാഴാഴ്ച (സെപ്റ്റംബർ 28) നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു. ഈ പരീക്ഷകളെല്ലാം ഡിസംബർ 7ന് നടത്തുന്നതായിരിക്കും.

അസിസ്റ്റന്‍റ് പ്രിസൺ ഓഫീസർ, ഫീമെയിൽ‌ അസിസ്റ്റന്‍റ് പ്രിസൺ ഓഫീസർ എന്നീ തസ്തികകളിലേക്ക് വ്യാഴാഴ്ച നടത്താനിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയുമടക്കം മാറ്റിവച്ചിട്ടുണ്ട്. ഇതിന്‍റെ പുതുക്കിയ തീയതി ഉദ്യോ​ഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കും.

അതേസമയം, മറ്റു തീയതികളിലെ കായികക്ഷമതാ പരീക്ഷകൾക്ക് മാറ്റമില്ല. ഈ മാസം 18, 19, 20, 21, 25 തിയതികളിലെ മാറ്റിവച്ച പരീക്ഷകൾ ഡിസംബർ 1, 2, 4, 5, 6 തിയതികളിൽ നടത്തും. 23ന് കോഴിക്കോട് ജില്ലയിൽ മാറ്റിവച്ച ഒഎംആർ പരീക്ഷ ഒക്ടോബർ 29നും നടക്കന്നതായിരിക്കും.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി ആരോഗ്യ വകുപ്പ് മുൻ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു