ടി.കെ. രജീഷ്

 
Kerala

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ

നാലാം പ്രതിയായ ടി.കെ. രജീഷിനാണ് വീണ്ടും പരോൾ അനുവദിച്ചത്

Aswin AM

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതിയായ ടി.കെ. രജീഷിന് വീണ്ടും പരോൾ അനുവദിച്ചു. 15 ദിവസത്തേക്കാണ് ഇത്തവണ പരോൾ അനുവദിച്ചിരിക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനായ രജീഷിന് സ്വാഭാവിക പരോളാണ് അനുവദിച്ചതെന്നാണ് ജയിൽ വകുപ്പ് നൽകുന്ന വിശദീകരണം.

ഇക്കഴിഞ്ഞ ഒക്റ്റോബറിലായിരുന്നു ആശുപത്രി ചികിത്സയ്ക്കു വേണ്ടി നേരത്തെ രജീഷിന് പരോൾ അനുവദിച്ചിരുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടാം തവണയാണ് രജീഷിന് പരോൾ അനുവദിക്കുന്നത്. എന്നാൽ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഈക്കാലയളവിൽ പ്രവേശിക്കുന്നതിന് രജീഷിന് വിലക്കുണ്ട്. 2012 മെയ് 4നാണ് ആർഎംപി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരൻ‌ കൊല്ലപ്പെട്ടത്.

സർക്കാരിനു തിരിച്ചടി; എലപ്പുള്ളി ബ്രൂവറി പ്ലാന്‍റിനുള്ള പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി

ദിലീപിനെതിരേ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണി; നമ്പറടക്കം പൊലീസിൽ പരാതി നൽകുമെന്ന് ഭാഗ്യലക്ഷ്മി

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; സന്ദീപ് വാര‍്യർക്കും രഞ്ജിത പുളിക്കനും ജാമ‍്യം

പൊതുസ്ഥലങ്ങളിൽ പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നത് നിരോധിച്ച് കർണാടക

സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി; തൊഴിലുറപ്പ് ഭേദഗതി ബിൽ രാജ്യസഭ പാസാക്കി