പത്തനംതിട്ടയിൽ ട്രാൻസ്മാൻ തൂങ്ങി മരിച്ച നിലയിൽ

 

file image

Kerala

പത്തനംതിട്ടയിൽ ട്രാൻസ്മാൻ തൂങ്ങി മരിച്ച നിലയിൽ

കോഴഞ്ചേരി സ്വദേശി സിദ്ധാർഥ് കെ.എം. ആണ് മരിച്ചത്

പത്തനംതിട്ട: ട്രാൻസ്മാൻ വീടിനുള്ളിൽ മരിച്ച നിലയിൽ. കോഴഞ്ചേരി സ്വദേശി സിദ്ധാർഥ് കെ.എം. (29) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2022ലാണ് സിദ്ധാർഥ് പുരുഷനാകുന്നതിനു വേണ്ടിയുള്ള ചികിത്സ ആരംഭിച്ചത്.

എന്നാൽ ഇതിനു ശേഷം ജോലിക്ക് ശ്രമിച്ചെങ്കിലും എവിടെയും സിദ്ധാർഥിന് ജോലി ലഭിച്ചില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ജോലി ലഭിക്കാത്തതു മൂലമുള്ള മനോവിഷമം സിദ്ധാർഥ് നേരിട്ടിരുന്നതായാണ് ബന്ധുക്കൾ പൊലീസിനു നൽകിയ മൊഴി.

സിദ്ധാർഥിന്‍റെ മരണം ആത്മഹത‍്യയാണെന്നാണ് പൊലീസിന്‍റെ നിഗമനം. മൃതദേഹം ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ