Kerala

ജോലിയിൽ വീഴ്ച്ച: പൊതുമരാമത്ത് വകുപ്പിലെ 2 ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി

ചീഫ് ആർക്കിടെക്റ്റ് രാജീവ്, ഡെപ്യൂട്ടി ആർക്കിടെക്റ്റ് ഗിരീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്

തിരുവനന്തപുരം : ജോലിയിൽ വീഴ്ച്ച വരുത്തിയ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ചീഫ് ആർക്കിടെക് രാജീവ്, ഡെപ്യൂട്ടി ആർക്കിടെക് ഗിരീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്. ഇരുവരും ജോലിയിൽ വീഴ്ച്ച വരുത്തിയതായി കണ്ടെത്തിയതോടെയാണ് നടപടി.

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനയെ തുടർന്ന് ഇരുവ‍ര്‍ക്കുമെതിരെ ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

പകർപ്പവകാശ ലംഘനം നടത്തി, നഷ്ടപരിഹാരം വേണം; അജിത് സിനിമയ്ക്കെതിരേ ഹർജിയുമായി ഇളയരാജ

അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കനക്കും

നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

ഓണക്കാലത്ത് റെക്കോഡ് വിൽപ്പനയുമായി മിൽമ

കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; അമ്മയുടെ മടിയിൽ കിടന്ന് 10 വയസുകാരൻ മരിച്ചു