Kerala

പാരാഗ്ലൈഡിങ്ങ് അപകടം: ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയവർ ഫയർഫോഴ്സ് കെട്ടിയ വലയിലേക്കു വീണു

വലയിലേക്കു വീണതിനാൽ പരുക്കുകളില്ല എന്നതാണു പ്രാഥമിക വിവരം

MV Desk

വർക്കല: വർക്കല പാപനാശം കടപ്പുറത്ത് പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങിയവരെ താഴെയിറക്കി. രക്ഷാപ്രവർത്തനത്തിനിടെ അഗ്നിശമന സേന കെട്ടിയ വലയിലേക്ക് ഇരുവരും വീഴുകയായിരുന്നു. ഇതര സംസ്ഥാനക്കാരായ യുവാവും യുവതിയുമാണു പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയത്.

കാറ്റിന്‍റെ ഗതി മാറിയതാണു ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങാൻ ഇടയാക്കിയതെന്നാണു വിവരം. ഒന്നര മണിക്കൂറോളം രണ്ടു പേരും അമ്പതടി ഉയരത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. വലയിലേക്കു വീണതിനാൽ പരുക്കുകളില്ല എന്നതാണു പ്രാഥമിക വിവരം. ഇരുവരേയും ആശുപത്രിയിലേക്കു മാറ്റി.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്