തൃശൂരിൽ രണ്ട് വയസുകാരി കാറിടിച്ച് മരിച്ചു 
Kerala

തൃശൂരിൽ രണ്ട് വയസുകാരി കാറിടിച്ച് മരിച്ചു

കുട്ടി കാറിന് മുന്നിലൂടെ നടന്നു പോവുന്നത് കാണാതെ കാർ മുന്നോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായത്

Namitha Mohanan

തൃശൂർ: കുടുംബാംഗങ്ങൾക്കൊപ്പം പള്ളിയിലെത്തിയ രണ്ട് വയസുകാരി കാറിനടിയിൽ പെട്ട് മരിച്ചു. ബിനോയ്-ജെനി ദമ്പതികളുടെ മകൾ ഐറീൻ ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം.

കുട്ടി കാറിന് മുന്നിലൂടെ നടന്നു പോവുന്നത് കാണാതെ കാർ മുന്നോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായത്. കുട്ടിയുടെ ദേഹത്തു കൂടി കാർ കയറിയിറങ്ങുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ത്യയെ നേരിടാൻ മുങ്ങിക്കപ്പൽ വാങ്ങി പാക്കിസ്ഥാൻ; പക്ഷേ, ചൈനീസാണ്! Video

പെൺകുട്ടിയെ ട്രെയ്നിൽ നിന്നു തള്ളിയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

ഇങ്ങനെ പോയാൽ തിയെറ്ററുകളിൽ ആളില്ലാതാവും: സുപ്രീം കോടതി | Video