വടകരയിൽ രണ്ടു വയസുകാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് representative image
Kerala

വടകരയിൽ രണ്ടു വയസുകാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു

കോഴിക്കോട്: വടകര വക്കീൽപാലത്തിനു സമീപം പുഴയിൽ 2 വയസുകാരിയെ മരിച്ച നിലയിൽ കണടെത്തി. കുറുക്കോത്ത് കെസി ഹൗസിൽ ഹവ്വ ഫാത്തിമയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിന് തൊട്ടടുത്തായാണ് മൃതദേഹം കണ്ടത്. ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ഉടൻ തന്നെ വടകര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളെജിലേക്ക് മാറ്റി.

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി