Hands holding waste items, symbolic image Image by Freepik
Kerala

മാലിന്യ ശേഖരണം: ഹരിതകർമ സേനയുടെ യൂസർ ഫീ വർധിപ്പിച്ചേക്കും

വീടിന്‍റെ വലുപ്പം, അംഗങ്ങളുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും മാറ്റം

തിരുവനന്തപുരം: വീടിന്‍റെ വലുപ്പം, അംഗങ്ങളുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തില്‍ യൂസര്‍ ഫീയില്‍ മാറ്റം വരുത്തുന്നത് സംസ്ഥാന സർക്കാരിന്‍റെ പരിഗണനയിൽ.

വാണിജ്യ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്ന മാലിന്യത്തിന്‍റെ അടിസ്ഥാനത്തിലും യൂസര്‍ഫീസില്‍ മാറ്റം വരുത്താം. അതിദരിദ്രരെ യൂസര്‍ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഫീസ് ഒഴിവാക്കാമെന്ന നിലപാടും സർക്കാർ സ്വീകരിച്ചേക്കും.

എന്നാല്‍, ഒഴിവാക്കുന്ന ഫീസ് തദ്ദേശ സ്ഥാപനങ്ങള്‍ ഹരിത കര്‍മസേനയ്ക്ക് നല്‍കണം.

ഈ രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി എം.ബി. രാജേഷ് നിയമഭയിൽ പ്രസ്താവിച്ചു. അതേസമയം, യൂസര്‍ ഫീസ് അടച്ചില്ലെങ്കില്‍ പൊതു നികുതി കുടിശികയായി കണക്കാക്കി മറ്റു സേവനങ്ങള്‍ തടയുന്നതു പഞ്ചായത്ത് ആക്ടിന്‍റെ ലക്ഷ്യങ്ങള്‍ക്കു വിരുദ്ധമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു