Kerala

മലപ്പുറം നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി

MV Desk

മലപ്പുറം:  മലപ്പുറം നഗരസഭ കൗൺസിൽ യോഗത്തിനിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കയ്യാങ്കളി.  ഭരണപക്ഷവുമായി അടിപിടിയുണ്ടാക്കിയ ഡ്രൈവറെ പുറത്താക്കാനുള്ള തീരുമാനം പ്രതിപക്ഷ കൗൺസിലുമാർ എതിർത്തതിനെത്തുടർന്നാണ് കയ്യാങ്കളി ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

ഫെബ്രുവരി 4 ന് യുഡിഎഫ് കൗൺസിലർമാരും ഡ്രൈവറും തമ്മിൽ അടിപിടി നടന്നിരുന്നു. ഇതിൽ ഡ്രൈവറെ അനുകൂലിക്കുന്ന നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചിരുന്നത്. ഡ്രൈവറെ പുറത്താക്കാനുള്ള  അധ്യക്ഷന്‍റെ ഉത്തരവ്  ഇന്ന് ചേർന്ന യോഗത്തിൽ അജഡയായിരുന്നു. ഇത് വായിക്കുന്നതിനിടെയാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കയ്യാങ്കളി നടന്നത്. 

ജിസാറ്റ്-1 എ വിക്ഷേപണം വിജയകരം; വീണ്ടും വിജയവഴിയിൽ ഐഎസ്ആർ‌ഒ

അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിറ്റു; കാക്കനാട് വിദ്യാർഥി അറസ്റ്റിൽ

മുട്ടിൽ മരം മുറി കേസ്; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് വീണ്ടും തിരിച്ചടി

'വീടിന് മുന്നിലെ പൊലീസ് സ്റ്റേഷന്‍' വിവാദത്തിൽ വിശദീകരണവുമായി പിണറായി വിജയൻ

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസ്; പ്രോസിക്യൂഷന്‍ അനുമതിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ സ്‌റ്റേ