ഹിബ 
Kerala

പാലക്കാട് സ്കൂൾ ബസിൽ നിന്നിറങ്ങിയ കുട്ടി അതേ ബസിടിച്ച് മരിച്ചു

വീടിനു മുന്നിലെ സ്റ്റോപ്പിൽ ഇറങ്ങിയ ഹിബ ബസിനു മുൻഭാഗത്തു കൂടി എതിർവശത്തുള്ള വീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം

മണ്ണാർക്കാട്: സ്കൂൾ ബസിൽ നിന്നിറങ്ങിയ വീട്ടിലേക്ക് പോകുന്നതിനിടെ യുകെജി വിദ്യാർഥി അതേ ബസിടിച്ച് മരിച്ചു. പാലക്കാട് മണ്ണാർക്കാട് വൈകിട്ടാണ് സംഭവം. നാരങ്ങപ്പറ്റ തൊട്ടിപറമ്പൻ നൗഷാദിന്‍റെ മകൾ ഹിബ (6) ആണ് മരിച്ചത്. മണ്ണാർക്കാട് ദാറുന്നജാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥിയായിരുന്നു ഹിബ.

വീടിനു മുന്നിലെ സ്റ്റോപ്പിൽ ഇറങ്ങിയ ഹിബ ബസിനു മുൻഭാഗത്തു കൂടി എതിർവശത്തുള്ള വീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം. ഹിബക്കൊപ്പം മറ്റ് 2 കുട്ടികളുമുണ്ടായിരുന്നു. എന്നാൽ ഇവർ ബസിന് പിന്നിലൂടെയാണ് കടന്നു പോയത്. ഹിബ കടന്നു പോവുന്നത് ബസ് ഡ്രൈവർ കണ്ടിരുന്നില്ല. ബസി ഹിബയുടെ ദേഹത്തുകൂടി കയറിയിറങ്ങി. നാട്ടുകാർ ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തകർന്നു വീണ കെട്ടിടം ഉപയോഗിക്കുന്നതല്ലെന്ന് പ്രഖ്യാപിച്ച് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തിയത് ആരോഗ്യമന്ത്രി: വി.ഡി. സതീശൻ

കേരളത്തിൽ നിപ രോഗ ബാധയെന്ന് സംശയം

ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കണ്ടെയ്നർ ലോറി മരങ്ങൾക്കിടയിൽ കുടുങ്ങി

വൻ ലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ ട്രേഡിങ്ങിലൂടെ തട്ടിയത് ഒന്നരക്കോടി; പ്രതി പിടിയിൽ

ഗില്ലിന് ഇരട്ട സെഞ്ചുറി; ജഡേജയ്ക്ക് സെഞ്ചുറി നഷ്ടം