കണക്കില്‍പ്പെടാത്ത പണം പിടച്ചെടുത്തു; നടൻ മണികണ്ഠന് സസ്പെൻഷൻ 
Kerala

കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തു; നടൻ മണികണ്ഠന് സസ്പെൻഷൻ

വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോഴിക്കോട്ടെ വിജിലൻസ് സ്പെഷൽ സെൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെയായിരുന്നു റെയ്ഡ്

Namitha Mohanan

പാലക്കാട്: കണക്കിൽപെടാത്ത പണം പിടിച്ചെടുത്ത കേസിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ. മണികണ്ഠന് സസ്പെൻഷൻ. ഓറ്റപ്പാലത്തെ വാടക വീട്ടിൽ നിന്നും 1.90 ലക്ഷം രൂപ പിടിച്ചെടുത്തതിനു പിന്നാലെയാണ് നടപടി.

വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോഴിക്കോട്ടെ വിജിലൻസ് സ്പെഷൽ സെൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെയായിരുന്നു റെയ്ഡ്.

കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയും ഒറ്റപ്പാലം സബ് റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിലെ അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമാണ് മണികണ്ഠന്‍.

പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതിനു പിന്നാലെയാണു മണികണ്ഠനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ആട് 2, ജാനകീജാനെ, അഞ്ചാംപാതിര തുടങ്ങി നിരവധി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവ് പാലിച്ച് കൊച്ചി കോർപ്പറേഷൻ; പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ നീക്കി

മുതിർന്ന സിപിഎം നേതാവ് ഇ.എൻ. മോഹൻദാസ് അന്തരിച്ചു

പ്രധാനമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ല; പരാതിയുമായി കൊടിക്കുന്നിൽ സുരേഷ് എംപി

പി.കെ. ശശിയെ പുറത്താക്കിയത് എന്തിന്? വിശദീകരിക്കാൻ സിപിഎം

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിനവും വർധന; പവന് 680 രൂപ കൂടി