രമേശൻ പാലേരി

 
Kerala

ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

ഊരാളുങ്കലിന്‍റെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് രമേശൻ.

നീതു ചന്ദ്രൻ

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. അസുഖത്തെത്തുടർന്ന് ഏറെ നാളായി കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചോടെയാണ് മരണം സ്ഥിരീകരിച്ചത്. 1995 മുതൽ സൊസൈറ്റിയുടെ ചെയർമാനാണ്. 32 വർഷം സൊസൈറ്റിയെ നയിച്ച പാലേരി കണാരന്‍റെ മകനാണ്.

ഊരാളുങ്കലിന്‍റെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് രമേശൻ. സംസ്ഥാന സർക്കാരിന്‍റെ റോബർട്ട് ഓവൻ പുരസ്കാരം, ഇ.നാരായണൻ പുരസ്കാരം, ഇസാഫ് സോഷ്യൽ ബിസിനസ് പുരസ്കാരം, ബഹ്റിൻ കേരള സമാജം സംഘശക്തി പുരസ്കാരം ഇന്ദിരാഗാന്ധി സദ്ഭാവനാ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

ചൊവ്വാഴ്ച 3 മണിക്ക് ‌കോഴിക്കോട് ടൗൺഹാളിലും 6.30ന് വടകര ടൗൺഹാളിലും രാത്രി 8.30ന് ഉരാളുങ്കൽ ആസ്ഥാനത്തും ഭൗതിക ദേഹം പൊതു ദർശനത്തിന് വയ്ക്കും. ബുധനാഴ്ച രാവിലെ 11 മണിക്ക് നാദാപുരത്തെ വീട്ടു വളപ്പിലാണ് സംസ്കാരം.

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ