Rahul Mankootathil

 

file image

Kerala

രാഹുലിന്‍റെ സസ്പെൻഷൻ പ്രതിപക്ഷം സ്പീക്കറെ അറിയിക്കും; സഭയിൽ വരണോ എന്ന തീരുമാനം എംഎൽഎയുടേത്

രാഹുൽ ഇനി സഭയിലെ പ്രത്യേക ബ്ലോക്ക് ആയിരിക്കും ഇരിക്കുക

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സസ്പെൻഷൻ പ്രതിപക്ഷം സ്പീക്കറെ അറിയിക്കും. രാഹുലിനെ പാർലമെന്‍ററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാവും സ്പീക്കർ എ.എൻ. ഷംസീറിന് കത്തു നൽകുക.

രാഹുൽ ഇനി സഭയിലെ പ്രത്യേക ബ്ലോക്ക് ആയിരിക്കും ഇരിക്കുക. സഭയിൽ വരുന്നതിൽ രാഹുൽ സ്വയം തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ഒരു വിഭാഗം. എംഎൽഎ ആയതിനാൽ വിലക്കാൻ പാർട്ടിക്ക് ആവില്ല.

പീഡന ആരോപണങ്ങൾ നേരിട്ടതിനു പിന്നാലെ പാർട്ടി അംഗത്വത്തിൽ നിന്ന് രാഹുലിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തത്. രാഹുൽ സഭയിലെത്തേണ്ടതില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നാൽ എ ഗ്രൂപ്പിനും പാർട്ടിയിൽ ഒരു വിഭാഗത്തിനും രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ വരട്ടെയെന്ന നിലപാടാണ് ഉള്ളത്.

വിജില്‍ തിരോധാന കേസ്; സരോവരത്തെ ചതുപ്പിൽ നിന്നും മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി

ഒന്നിലധികം ബോംബുകൾ വച്ചിട്ടുണ്ട്; ഡൽഹി ഹൈക്കോടതിയിൽ ഭീഷണി സന്ദേശം, ആളുകളെ ഒഴിപ്പിച്ചു

വിവാഹ വാർഷികത്തിന് സ്റ്റാറ്റസ് ഇട്ടില്ല, സ്നേഹം കുറഞ്ഞു; ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച യുവതിയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

സൈനിക അട്ടിമറി ഗൂഢാലോചന കേസ്; ബ്രസീലിയൻ മുൻ പ്രസിഡന്‍റിന് 27 വർഷം തടവുശിക്ഷ

സിക്കിമിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; 4 മരണം, 3 പേരെ കാണാതായി