തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരേ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പരിഹാസം. കേരളത്തിൽ വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്ന സുരേഷ് ഗോപിയുടെ പരാമർശത്തിനെതിരേയാണ് മന്ത്രിയുടെ പ്രതികരണം.
"ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനിൽ നിന്ന് കേരളത്തിനില്ല...!! കലുങ്കിസമാണ് പുള്ളിയുടെ പ്രത്യയശാസ്ത്രം...''- എന്നായിരുന്നു ശിവൻകുട്ടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.
വട്ടവടയിൽ നടന്ന കലുങ്ക് സംവാദത്തിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. വട്ടവടയിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്ന ജനങ്ങളുടെ ആവശ്യത്തോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
"അവരിൽ നിന്നും ഇതൊന്നും പ്രതീക്ഷിക്കണ്ട, എന്നെ കളിയാക്കുന്ന വിദ്യാഭ്യാസ മന്ത്രിയാണ് ഇപ്പോഴത്തെ. ഇവരൊക്കെ മാറി വിദ്യാഭ്യാസമുള്ളൊരു മന്ത്രി വരട്ടെ''- എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമർശം.