എസ്എസ്എൽസി, ഹയർസെക്കൻ‌ഡറി പരീക്ഷാ തീയതി പ്രഖ്യാപിച്ചു 
Kerala

സംസ്ഥാനം പരീക്ഷാ ചൂടിലേക്ക്; എസ്എസ്എൽസി, ഹയർസെക്കൻ‌ഡറി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

ഫെബ്രുവരി 17 മുതൽ എസ്എസ്എൽസിയുടെ മോഡൽ പരീക്ഷ നടക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യായന വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻ‌ഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെയും ഹയർസെക്കൻ‌ഡറി മാർച്ച് 6 മുതൽ 29 വരെയുമാണ് നിശ്ചയിച്ചിരിക്കുന്നത്.

ഫെബ്രുവരി 17 മുതൽ എസ്എസ്എൽസി പരീക്ഷയുടെ മോഡൽ പരീക്ഷ നടക്കും. ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ദക്ഷിണ കൊറിയയെ തകർത്ത് ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം

ബിഹാറിലെ മഹാസഖ്യത്തിലേക്ക് രണ്ട് പാർട്ടികൾ കൂടി

മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ച സംഭവം; ഒരു മരണം, 18 പേർക്ക് പരുക്ക്

ട്രംപ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂരിൽ പ്രാദേശിക അവധി