മന്ത്രി വി. ശിവൻകുട്ടി

 

file image

Kerala

സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ല, തീരുമാനം എടുത്തത് ഹൈക്കോടതി നിർദേശ പ്രകാരം: വി. ശിവൻകുട്ടി

കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആരുമായും ചർച്ച‍യ്ക്ക് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.

കണ്ണൂർ: സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ലെന്നും ഹൈക്കോടതി നിർദേശ പ്രകാരമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തതെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഇത് സംബന്ധിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആരുമായും ചർച്ച‍യ്ക്ക് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.

ഹൈക്കോടതി വിധിയിലൂടെ തിരിച്ചടി നേരിട്ട ​ഗവർണർ മാറിനിൽക്കണം. സർവകലാശാലയിലെ ഭരണ സ്തംഭനത്തിന് കാരണം ഗവർണറാണ്. ഗവർണർ നിയമിച്ചവർ എടുത്ത തീരുമാനങ്ങൾ പുന:പരിശോധിക്കപ്പെടണം.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇവരുടെ ശമ്പളം തിരിച്ചു പിടിക്കുന്ന കാര്യം പരിഗണിക്കണം. സർവകലാശാലയിൽ അധികാരം സിൻഡിക്കേറ്റിനാണ്. ഇത് മനസിലായിട്ടും സർവകലാശാലകളെ കാവിവത്‌കരിക്കാനുള്ള നടപടികൾ ആണ് ഗവർണർ കൈക്കൊണ്ടത്. മന്ത്രി വിമർശിച്ചു.

‌മഹാരാഷ്‌ട്രയിൽ ലുങ്കി-ബനിയൻ സമരവുമായി പ്രതിപക്ഷം|Video

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മരണം കൊലപാതകമെന്ന് സംശയം; ഹൈക്കോടതിയെ സമീപിച്ച് കുടുംബം

'ഒരു ഒത്തുതീർപ്പിനുമില്ല, ദയാധനം സ്വീകരിക്കില്ല'; നിമിഷപ്രിയക്ക് മാപ്പില്ലെന്ന് തലാലിന്‍റെ സഹോദരൻ

പെൺകുഞ്ഞ് പിറന്നതിൽ നീരസം; 7 വയസുകാരിയെ പിതാവ് കനാലിലേക്ക് തള്ളിയിട്ട് കൊന്നു!

പിഴയടച്ചില്ലെങ്കിൽ പിടിവീഴും, ജാഗ്രതൈ! Video