Kerala

വൈദേകം റിസോർട്ട് കേസ്: ഇഡിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചിയിലെ മാധ്യമപ്രവർത്തകനായ എംആർ അജയനാണ് ഹർജിക്കാരൻ

MV Desk

കൊച്ചി:‌ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട കേസ് അന്വേഷണം വേഗത്തിലാക്കണമെന്ന ഹർജിയിൽ ഇഡിക്ക് നോട്ടീസയച്ച് കേരള ഹൈക്കോടതി. അന്വേഷണ പുരോഗതിയിൽ റിപ്പോർട്ടു തോടിക്കൊണ്ടാണ് നോട്ടീസ്. അന്വേഷണം സംബന്ധിച്ച് സത്യവാങ്മൂലം നൽകാമെന്ന് ഇഡിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്ന് കേസ് ഈ മാസം 22 ന് പരിഗണിക്കാനായി മാറ്റി.

വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഇടുതുമുന്നണി കൺവീനർ ഇപി ജയരാജനെയും കുടുംബത്തിനും തലവേദന സൃഷ്ടിച്ചിരുന്നു . ഇപിയുടെ ഭാര്യക്കും മകനും റിസോർട്ടിൽ നിക്ഷേപമുണ്ട്. വൈദേകം റിസോർട്ടിലെ നിക്ഷേപത്തിന്‍റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നും കള്ളപ്പണ ഇടപാടുമായി ബന്ധമുള്ള കണ്ണൂർ സ്വദേശിയായ മുഹമ്മദ് അഷ്‌റഫിന് റിസോർട്ടിൽ നിക്ഷേപമുണ്ടെന്നുമാണ് ഹർജിയിൽ ആരോപിക്കുന്നത്.കൊച്ചിയിലെ മാധ്യമപ്രവർത്തകനായ എംആർ അജയനാണ് ഹർജിക്കാരൻ.

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദർശിക്കും

ലോക്ഭവൻ ജീവനക്കാർക്ക് ക്രിസ്മസ് ദിനത്തിൽ അവധി ഇല്ല; ഹാജരാവാൻ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിച്ചിട്ടില്ലെന്ന് മുഖ‍്യമന്ത്രി

'കേരള ഐഡി' പ്രഖ്യാപനം തട്ടിപ്പ്, വിഘടനവാദത്തെ തടയും: ബിജെപി

ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്ന് മുഖ‍്യമന്ത്രി