Kerala

‌വന്ദേഭാരതിൽ പോസ്റ്റർ ഒട്ടിച്ച 6 പേരെയും തിരിച്ചറിഞ്ഞു

പാലക്കാട്: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ വി കെ ശ്രീകണ്ഠൻ എം പിക്ക് അഭിവാദ്യമർപ്പിച്ചു പോസ്റ്റർ പതിപ്പിച്ച ആറുപേരെ തിരിച്ചറിഞ്ഞു. അട്ടപ്പാടി പുതൂർ പഞ്ചായത്ത് അംഗം സെന്തിൽ കുമാർ അടക്കം 6 കോൺഗ്രസ് പ്രവർത്തകരാണ് പോസ്റ്റർ ഒട്ടിച്ചത്.

അതേസമയം, പോസ്റ്റർ ഒട്ടിച്ച പ്രവർത്തകരെ താക്കീത് ചെയ്തെന്നും തന്‍റെ അറിവോടെയല്ല ഇത് ചെയ്തതെന്നും വി. കെ. ശ്രീകണ്ഠൻ എംപി പ്രതികരിച്ചു. നടപടിയെടുക്കാൻ മാത്രമുള്ള തെറ്റ് പ്രവർത്തകർ ചെയ്തതായി കരുതുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് സൈബർ ആക്രമണത്തിൽ പരാതി നൽകും. ബിജെപിയുടെ പ്രചാരണം രാഷ്ട്രീയമാണെന്നും എം പി പറഞ്ഞു.

സംഭവത്തിൽ പ്രതികരണവുമായി സെന്തിൽ രംഗത്തെത്തി. പോസ്റ്റർ പതിപ്പിച്ചത് മനപൂർവമല്ലെന്നും ആവേശത്തിന്‍റെ പുറത്ത് കൈയ്യിലുണ്ടായിരുന്ന പോസ്റ്റർ ഗ്ലാസിൽ ചേർത്തുപിടിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റർ ഗ്ലാസിൽ വെച്ച സമയം തന്നെ പൊലീസുകാർ കീറിക്കളഞ്ഞതാണ്. ബോധപൂർവ്വമല്ലെന്നും അബദ്ധം സംഭവിച്ചതാണെന്നും സെന്തിൽ കുമാർ പ്രതികരിച്ചു.

മഞ്ഞപ്പിത്ത വ്യാപനം; ജാഗ്രതാ നിർദേശങ്ങൾ അവഗണിക്കരുതെന്ന് ആരോഗ്യ മന്ത്രി

മുക്കുപണ്ടം പണയം വച്ച് തട്ടിയത് ലക്ഷങ്ങൾ; മധ്യവയസ്ക അറസ്റ്റിൽ

സുപ്രഭാതം പത്രത്തിന്‍റെ സമീപനം വിഷമമുണ്ടാക്കി; അതൃപ്തി പരസ്യമാക്കി ലീഗ്

''അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്'', വനിതാ കമ്മിഷന്‍ അധ്യക്ഷ

പാനൂർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം; ഉദ്ഘാടനത്തിൽ പങ്കെടുത്താൽ ഗോവിന്ദനെതിരേ കേസെടുക്കണമെന്ന് സതീശൻ