Kerala

വർക്കല പാരാഗ്ലൈഡിങ് അപകടം: പരിക്കേറ്റ യുവതിയിൽ നിന്ന് സ്റ്റാമ്പ് ഒട്ടിച്ച വെള്ള പേപ്പറിൽ ഒപ്പിട്ടു വാങ്ങി!! 3 പേർ അറസ്റ്റിൽ

പാരാഗ്ലൈഡിങ് കമ്പനിക്ക് അനുമതി ഇല്ലാതെയാണ് പ്രവർത്തിച്ചത് എന്ന് പൊലീസ് പറയുന്നു.

MV Desk

തിരുവനന്തപുരം: വർക്കലയിലെ പാരാഗ്ലൈഡിങ് (varkala paragliding) അപകടത്തിൽ 3 പേർ പൊലീസ് അറസ്റ്റിൽ. പാരാഗ്ലൈഡിങ് ട്രെയിനർ സന്ദീപ്, പാരാഗ്ലൈഡിങ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് അറസ്റ്റിലായത്.

ഫ്ളൈ അഡ്വഞ്ചേഴ്സ് സ്പോർട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്. മന:പൂർവമല്ലാത്ത നരഹത്യശ്രമത്തിനാണ് ഇവർക്കെതിരെ കേസെടുത്തത്. നിലവിൽ ഇതിന്‍റെ ഉടമകൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പാപാനാശത്ത് (papanasam varkala) പാരാഗ്ലൈഡിങ് കമ്പനിക്ക് അനുമതി ഇല്ലാതെയാണ് പ്രവർത്തിച്ചത് എന്ന് പൊലീസ് പറയുന്നു. അതേസമയം കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടന്നതായി സംശയം ഉയർന്നിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ കോയമ്പത്തൂർ സ്വദേശിയായ പവിത്രയിൽ നിന്ന് പാരാഗ്ലൈഡിങ് ജീവനക്കാർ സ്റ്റാമ്പ് ഒട്ടിച്ച വെള്ള പേപ്പറിൽ ഒപ്പിട്ടു വാങ്ങിയിരുന്നു. ആശുപത്രി ജീനക്കാരിയെന്ന വ്യാജേന എത്തിയാണ് ഒപ്പിട്ടു വാങ്ങിയത്.

വർക്കല പാപനാശത്താണ് പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങിയത്. 2 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ, ഫയർ ഫോഴ്സും പൊലീസും ചേർന്നാണ് ഇവരെ താഴെ ഇറക്കിയത്. അറസ്റ്റിലായ പാരാഗ്ലൈഡിങ് ട്രെയിനർ സന്ദീപ് ഉത്താരാഖണ്ഡ് സ്വദേശിയാണ്. പാരാഗ്ലൈഡിങ് നടത്തിയ കംമ്പനിയുടെ പ്രവർത്തനങ്ങളിൽ ചില ദുരൂഹതകളുണ്ടെന്നും ഇവരെ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും പൊലീസ് അറിയിച്ചു.

"തരം താഴ്ന്ന നിലപാട്, മുഖ‍്യമന്ത്രിയെ തകർക്കാമെന്ന് കരുതേണ്ട; പിഎംഎ സലാമിനെതിരേ സിപിഎം

"കോൺഗ്രസിൽ നിലവിൽ സമാധാന അന്തരീക്ഷം"; നിലനിർത്തി പോയാൽ മതിയെന്ന് കെ. സുധാകരൻ

ചരിത്ര നേട്ടം; കേരളത്തിന്‍റെ അതിദാരിദ്ര‍്യ മുക്ത പ്രഖ‍്യാപനത്തെ പ്രശംസിച്ച് ചൈനീസ് അംബാസിഡർ

"അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം പിആർ വർക്ക്; സർക്കാർ പറയുന്ന കണക്കുകൾക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖർ

"ഇതാണ് യഥാർഥ കേരളാ സ്റ്റോറി"; തട്ടിപ്പല്ല യാഥാർഥ്യമെന്ന് മുഖ്യമന്ത്രി