വി.ഡി. സതീശൻ

 
Kerala

സമരങ്ങളോട് പുച്ഛം; മുഖ്യമന്ത്രി തീവ്ര വലതുപക്ഷവാദിയെന്ന് വി.ഡി. സതീശൻ

മുഖ്യമന്ത്രിയുടെ ശ്രമം പി.ടി. കുഞ്ഞുമുഹമ്മദിനെ രക്ഷപ്പെടുത്താൻ

Jisha P.O.

കൊച്ചി: മുഖ്യമന്ത്രി തീവ്ര വലതുപക്ഷവാദിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. 25 കൊല്ലം മുമ്പുള്ള മനോഭാവമാണ് മുഖ്യമന്ത്രിക്കുള്ളത്. സമരങ്ങളോടുള്ള പുച്ഛമൊക്കെ ഇതിന്‍റെ ഭാഗമാണ്. ലൈംഗിക അപവാദക്കേസുകളിൽപെട്ട എത്ര പേർ സ്വന്തം മന്ത്രിസഭയിലും പാർട്ടിയിലും ഉണ്ടെന്ന് മുഖ്യമന്ത്രി എണ്ണി നോക്കണമെന്നും സതീശൻ പറഞ്ഞു.

ഇടതുപക്ഷ എംഎൽഎയായിരുന്ന പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതി മുഖ്യമന്ത്രി 13 ദിവസം പൂഴ്ത്തിവെച്ചു.

മുഖ്യമന്ത്രിയുടെ ശ്രമം പി.ടി. കുഞ്ഞുമുഹമ്മദിനെ രക്ഷപ്പെടുത്താനാണെന്നും സതീശൻ പറഞ്ഞു. അയ്യപ്പന്‍റെ സ്വർണം കവർന്നവർ ഇപ്പോഴും പാർട്ടിക്കാരനാണ്. പത്മകുമാറിനെതിരേ എന്ത് കൊണ്ട് നടപടിയില്ലെന്നും സതീശൻ ചോദിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് സർക്കാർ

രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ

കെപിസിസി പ്രസിഡന്‍റിന്‍റെ പ്രസ്താവനയെ തള്ളി വി.ഡി. സതീശൻ; രാഹുലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയപ്രേരിതമല്ല

അവൾക്കൊപ്പം അല്ലയെന്ന് പറഞ്ഞിട്ടില്ല; കോടതി വിധി എന്താണോ അത് സ്വീകരിക്കുന്നുവെന്ന് കുക്കു പരമേശ്വരൻ

വിസിമാരെ സുപ്രീംകോടതി തീരുമാനിക്കും; പേരുകൾ മുദ്രവച്ച കവറിൽ നൽകാൻ നിർദേശം