Kerala

"ഇത് സർക്കാരിന്‍റെ പതിവ് തന്ത്രം..."; കിൻഫ്ര പാർക്ക് തീപിടുത്തത്തിൽ ഗുരുതര ആരോപണവുമായി വി.ഡി. സതീശന്‍

തിരുവനന്തപുരം: കിന്‍ഫ്രയിലെ മെഡിക്കൽ സർവീസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണിയിലുണ്ടായ തീപിടുത്തത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കൊവിഡ് കാലത്ത് മരുന്ന് വാങ്ങിയ അഴിമതിയിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് മെഡിക്കൽ സർവീസസ് കോർപ്പറെഷന്‍റെ രണ്ട് ഗോഡൗണുകളിൽ തീപിടുത്തമുണ്ടാകുന്നത്. ഇതിനു പിന്നിൽ അട്ടിമറി നടന്നതായി സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

രണ്ടിടത്തും ബ്ലീച്ചിങ് പൗഡറിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്. അഴിമതി ആരോപണത്തിൽ ലോകായുക്ത അന്വേഷണം നടത്തുകയാണ്. മതിയായ സുരക്ഷയോ തീ അണയ്ക്കുന്നതിനാവശ്യമായ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. ലക്ഷക്കണക്കിന് രൂപയുടെ മരുന്നാണ് കത്തിനശിച്ചത്. കൊല്ലത്തിന് പിന്നാലെ തിരുവനന്തപുരത്തും സമാന സാഹചര്യങ്ങളിൽ തീ പടർന്നു എന്നത് ആശ്ചര്യം ഉണ്ടാക്കുന്നതാണ്.

അഴിമതി പിടിക്കപ്പെടുന്ന സാഹചര്യം വരുമ്പോൾ തീപിടുത്തമുണ്ടാവുന്നത് സർക്കാരിന്‍റെ പതിവ് തന്ത്രമാണ്. സ്വർണക്കടത്ത് കേസും റോഡിലെ ക്യമറയും വിവിദമായപ്പോൾ സെക്രട്ടറിയേറ്റിലെ ബന്ധപ്പെട്ട സെക്ഷനുകളിൽ തീപിടുത്തമുണ്ടായത് എങ്ങനെയാണ്. കൊല്ലത്തിന് പിന്നാലെ തിരുവനന്തപുരത്തും ബ്ലീച്ചിങ് പൗഡറിൽ നിന്നാണ് തീപിടുത്തം പടർന്നു എന്നത് ആശ്ചര്യം ഉണ്ടാക്കുന്നതാണ്.

ഏത് ഗോഡൗണിലും ഫയർ എന്‍ഒസി വേണമെന്നാണ് ചട്ടം. കൊല്ലത്തും തിരുവനന്തപുരത്തും തീപിടിച്ച ഗോണിലും എന്‍ഒസി ഉണ്ടായിരുന്നില്ല. സംഭവം ഗൗരവമായി അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

ഹരിയാനയിൽ രാഷ്‌ട്രീയ നാടകം; ബിജെപി സർക്കാർ പ്രതിസന്ധിയിൽ

മൂന്നാം ഘട്ടത്തിൽ 61.45% പോളിങ്

മാസപ്പടി കേസ്; രഹസ്യരേഖകൾ എങ്ങനെ ഷോൺ ജോർജിന് കിട്ടുന്നു? ചോദ്യവുമായി സിഎംആർഎൽ

സംസ്ഥാനത്ത് വെസ്റ്റ്‌ നൈൽ പനി സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി

റഫ അതിർത്തി പിടിച്ച് ഇസ്രയേൽ; ഗാസ ഒറ്റപ്പെട്ടു