വി.ഡി. സതീശൻ

 
Kerala

കള്ളാടി മണ്ണിടിച്ചിൽ; '5 പേരെ കണ്ടെത്താനുണ്ട്, 2 പേരുടെ നില ഗുരുതരം': മുഖ‍്യമന്ത്രി

കാണാതായവരെ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും ജൂലൈ 9ന് രാവിലെയോടെ പുഴയിൽ പരിശോധന നടത്തുമെന്നും മുഖ‍്യമന്ത്രി വ‍്യക്തമാക്കി

Aswin AM

വയനാട്: കള്ളാടിയിലെ ദുരന്തബാധിത മേഖല സന്ദർശിച്ചതിനു പിന്നാലെ മാധ‍്യമങ്ങളോട് പ്രതികരിച്ച് മുഖ‍്യമന്ത്രി വി.ഡി. സതീശൻ. രണ്ടുപേർ ഗുരുതരാവസ്ഥയിലാണെന്നും ഇനി 5 പേരെ കണ്ടെത്താനുണ്ടെന്നും മുഖ‍്യമന്ത്രി പറഞ്ഞു. കാണാതായവരെ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും ജൂലൈ 9ന് രാവിലെയോടെ പുഴയിൽ പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള നടപടികളുണ്ടാകുമെന്നും വയനാട് ജില്ലയിലാകെ നടന്ന സംഭവമാണിതെന്ന പ്രചാരണം പാടില്ലെന്നും ചെറിയ സ്ഥലത്തുണ്ടായ സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു. ടൗൺഷിപ്പിന്‍റെ സമീപത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് മാറ്റുന്നതിനായി നിർദേശം നൽകിയതായും സംഭവത്തിൽ ഉറപ്പായും പൊലീസ് അന്വേഷണമുണ്ടാകുമെന്നും മുഖ‍്യമന്ത്രി പറഞ്ഞു.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ