വി.ഡി. സതീശൻ

 
Kerala

പ്രതിഷേധത്തിന് സാധ‍്യത; വി.ഡി. സതീശന്‍റെ സുരക്ഷ വർധിപ്പിച്ചു

സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്കിടെ കരിങ്കൊടി പ്രതിഷേധത്തിന് സാധ‍്യതയുണ്ടെന്ന് സ്പെഷ‍്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു

Aswin AM

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ സുരക്ഷ വർധിപ്പിച്ചു. ആരോഗ‍്യവകുപ്പ് മന്ത്രി വീണാ ജോർജിന്‍റെ ഔദ‍്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിച്ചിരുന്നു.

അതിനാൽ വി.ഡി. സതീശനെതിരേ സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തിന് സാധ‍്യതയുണ്ടെന്നാണ് സ്പെഷ‍്യൽ ബ്രാഞ്ച് റിപ്പോർട്ട്.

സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്കിടെ കരിങ്കൊടി പ്രതിഷേധത്തിന് സാധ‍്യതയുണ്ടെന്ന് സ്പെഷ‍്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. പ്രതിപക്ഷ നേതാവിന്‍റെ പരിപാടികളിലും താമസസ്ഥലത്തും ജാഗ്രത പാലിക്കണമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

കൊച്ചി ഓഫിസിൽ ഹാജരാവണം; തന്ത്രിക്കും എൻ. വാസുവിനും ഇഡി സമൻസ്

ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനം ഷിബു ബേബി ജോൺ രാജിവച്ചു

കോതമംഗലത്ത് പോത്തിനെ കാട്ടാന ചവിട്ടിക്കൊന്നു

"ആ കളി അവസാനിപ്പിച്ചേക്ക്"; ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസിന് ഡിവൈഎഫ്ഐയുടെ മുന്നറിയിപ്പ്

"കണ്ട അണ്ടനെയും അടകോടനെയുമെന്നും അംഗീകരിക്കാനാവില്ല": എസ്. രാജേന്ദ്രനെ പാർട്ടിയിലെടുത്തതിൽ ഇടുക്കി ബിജെപിയിൽ കലഹം