മന്ത്രി വീണ ജോർജ് കഴുത്തിന് പരുക്കേറ്റ ശേഷം.

 

File image

Kerala

ആരോഗ്യമന്ത്രിയെ ആക്രമിച്ച കേസിൽ കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യമില്ല

കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേഷ തള്ളിയത്

Namitha Mohanan

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസിൽ കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യമില്ല. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേഷ തള്ളിയത്.

ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളുണ്ടെന്നും ഇവർ സഞ്ചരിച്ച വാഹനവും മന്ത്രിയെ ആക്രമിക്കാനുപയോഗിച്ച ആയുധവും കണ്ടെത്താനായില്ലെന്നും അതിനാൽ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് എം.സി. അതുൽ, വി.വി. അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച്. മുബാസ്, അഹമ്മദ് യാസീൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രതിഷേധത്തിനിടെയാണ് ആരോഗ്യമന്ത്രിക്ക് കഴുത്തിന് പരുക്കേറ്റത്.

ഇറാനിലേക്ക് ആറ് പാതകള്‍ തുറന്ന് പാക്കിസ്ഥാന്‍

തെക്കൻ ജില്ലകളിൽ ചൂട് കുറയുന്നു

ആർസിബിയെ വിറപ്പിച്ച് ഗുജറാത്ത്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

"പരാജയപ്പെട്ടത് അമെരിക്ക, ആണവ-മിസൈൽ പദ്ധതികളിൽ വിട്ടുവീഴ്ചയില്ല"