വേണു, തിരുവനന്തപുരം മെഡിക്കൽ കോളെജ്

 
Kerala

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയ്ക്കെത്തിയ രോഗി മരിച്ച സംഭവം; ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

ജില്ലാ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകുന്നതിലും വീഴ്ച പറ്റിയെന്നും അന്വേഷണ റിപ്പോർട്ടിൽ‌ പറയുന്നു

Aswin AM

തിരുവനന്തപുരം: ആൻജിയോഗ്രാമിന് തിരുവനന്തപുരം മെഡിക്കൽ കോളെജിലെത്തിയ കൊല്ലം സ്വദേശി മരിച്ച സംഭവത്തിൽ ആശുപത്രിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്.

സിഎച്ച്സി മുതൽ മെഡിക്കൽ കോളെജിൽ വരെ വീഴ്ചയുണ്ടായതായും ജില്ലാ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകുന്നതിലും വീഴ്ച പറ്റിയെന്നും അന്വേഷണ റിപ്പോർട്ടിൽ‌ പറയുന്നു. വീഴചകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഏതെങ്കിലും ജീവനക്കാർക്കെതിരേ നടപടി സ്വീകരിക്കാൻ ഉത്തരവിട്ടിട്ടില്ല.

കൊല്ലം പത്മന സ്വദേശി വേണുവാണ് മരിച്ചത്. വേണുവിന് മതിയായ ചികിത്സ നൽകിയെന്ന് അന്ന് കുടുംബം ആരോപിച്ചിരുന്നു. ആശുപത്രിയിലെത്തി 6 ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നും നായയെ നോക്കുന്ന കണ്ണ് കൊണ്ടു പോലും രോഗിയെ തിരിഞ്ഞു നോക്കിയില്ലെന്നും വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തിൽ പറഞ്ഞിരുന്നു.

തന്‍റെ ജീവന് എന്തെങ്കിലും അപായം സംഭവിച്ചാൽ മെഡിക്കൽ കോളെജ് ആശുപത്രിയിലെ അധികൃതരുടെ അനാസ്ഥയാണെന്നും സാധാരണക്കാരുടെ ഏറ്റവും വലിയ ആശ്രയമാകേണ്ട ആശുപത്രി ശാപം കിട്ടേണ്ട ഭൂമിയായി മാറിയെന്നുമാണ് വേണുവിന്‍റെ ശബ്ദ സന്ദേശത്തിൽ പറഞ്ഞിരുന്നത്.

മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു ട്രെയ്നുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ; എത്രയെന്ന് അറിയാം

അമെരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് നിർമാണശാല അയോവയിൽ വരുന്നു; സ്ഥാപിക്കുന്നത് എസ്സാർ ഗ്രൂപ്പ്

കശ്മീരിൽ സിഐഎസ്എഫ് ജവാന്‍റെ വെടിവയ്പ്; സഹപ്രവർത്തകരായ നാല് പേർ കൊല്ലപ്പെട്ടു

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസിൽ വൻ തീപിടിത്തം

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം