file image
കൊച്ചി: ഗുരുവായൂർ ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധർകറിന്‍റെ യാത്ര തടസപ്പെട്ടു. രാവിലെ കൊച്ചിയിൽ നിന്നു ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്കു പുറപ്പെട്ടെങ്കിലും കനത്ത മഴ മൂലം ലാൻഡ് ചെയ്യാൻ സാധിച്ചില്ല. തുടർന്ന് വിമാനം കൊച്ചിയിലേക്ക് തിരിച്ചു പറക്കുകയായിരുന്നു.
ശ്രീകൃഷ്ണ കോളെജിന്‍റെ ഹെലിപ്പാഡിൽ കോപ്റ്റർ ലാൻഡ് ചെയ്യാനായിരുന്നു തീരുമാനം. എല്ലാ വിധ സുരക്ഷാ സംവിധാനങ്ങളും സജ്ജമായിരുന്നു. എന്നാൽ, മഴ കനത്തതോടെയാണ് ദർശനം തടസപ്പെട്ടു.
എന്താവും തുടർ നടപടി എന്നത് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല. ഞായറാഴ്ച ഉച്ചയോടെയാണ് ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി ഉപരാഷ്ട്രപതി കേരളത്തിലെത്തിയത്. ഇതു കൂടാതെ, തിങ്കളാഴ്ച കൊച്ചിയിൽ രണ്ടു പരിപാടികളിൽ പങ്കെടുത്ത ശേഷം ഉച്ചകഴിഞ്ഞ് ഡൽഹിക്കു മടങ്ങാനായിരുന്നു പരിപാടി.