VS Sivakumar

 
Kerala

അനധികൃത സ്വത്ത് സമ്പാദന കേസിൽ വി.എസ്. ശിവകുമാറിന് വിജിലൻസിന്‍റെ ക്ലീൻ ചിറ്റ്

ശിവകുമാറിനൊപ്പമുണ്ടായിരുന്ന ചിലർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും ഇവർക്കെതിരേ അന്വേഷണം വേണമെന്നും റിപ്പോർട്ടിലുണ്ട്

Namitha Mohanan

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമറിന് വിജിലൻസിന്‍റെ ക്ലീൻ ചിറ്റ്. ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ശിവകുമാറിനൊപ്പമുണ്ടായിരുന്ന ചിലർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും ഇവർക്കെതിരേ ആദായ നികുതി വകുപ്പിന്‍റെ അന്വേഷണം വേണമെന്നും റിപ്പോർട്ടിലുണ്ട്.

ഡ്രൈവർ ഷൈജുഹരൻ, സുഹൃത്തുക്കളായ രാജേന്ദ്രൻ, ഹരികുമാർ എന്നിവർക്കെതിരെയാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. ഉമ്മൻ‌ചാണ്ടി സർക്കാരിന്‍റെ കാലത്ത് ആരോഗ്യ മന്ത്രി ആയിരിക്കെ ശിവകുമാറിന്‍റെ ആസ്തിവകകളിൽ വലിയ വ്യത്യാസമുണ്ടായെന്നും തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം ബിനാമിയിലൂടെ ശിവകുമാർ നേടിയെടുത്തുവെന്നുമായിരുന്നു കേസ്.

ആശ്വാസ മഴയില്ല; സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പൂർണമായും പിൻവലിച്ചു

ബംഗാളിൽ ക്ഷേത്രത്തിൽ മീൻ കഴിച്ച് ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരി

സെക്കന്തരാബാദ് കരസേനാ താവളത്തിൽ നിന്ന് തോക്കുകൾ മോഷ്ടിച്ച സംഭവം; സൈനികൻ കസ്റ്റഡിയിൽ

അധ്യാപകൻ മോശമായി സ്പർശിച്ചെന്ന് പരാതി, പിന്നാലെ പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

ഡ്രസിങ് റൂം വിവരങ്ങൾ ചോർന്നു? പാക്കിസ്ഥാൻ താരങ്ങളെ ചോദ്യം ചെയ്ത് സൈബർ ക്രൈം ഏജൻസി