‌കണ്ണൂരിൽ കർഷകനെ ആക്രമിച്ചു കൊന്ന കാട്ടുപന്നിയെ നാട്ടുകാർ തല്ലിക്കൊന്നു

 
Kerala

കണ്ണൂരിൽ കർഷകനെ ആക്രമിച്ചു കൊന്ന കാട്ടുപന്നിയെ നാട്ടുകാർ തല്ലിക്കൊന്നു

കർഷകനെ ആക്രമിച്ച പ്രദേശത്തിനടുത്തായി സ്ഥലം അളക്കുന്ന ഉദ്യോഗസ്ഥരെയും പന്നി ആക്രമിക്കാൻ ശ്രമിച്ചിരുന്നു.

തലശേരി: കണ്ണൂരിൽ കർഷകനെ കൊന്ന കാട്ടുപന്നിയെ തല്ലിക്കൊന്ന് നാട്ടുകാർ. പാനൂർ വള്ള്യായി സ്വദേശി ശ്രീധരനാണ് (70) കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. കൃഷിയിടത്തിൽ നനച്ചു കൊണ്ടിരുന്ന ശ്രീധരനെ പന്നി തുടരെ കുത്തുകയായിരുന്നു.

കർഷകനെ ആക്രമിച്ച പ്രദേശത്തിനടുത്തായി സ്ഥലം അളക്കുന്ന ഉദ്യോഗസ്ഥരെയും പന്നി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. അതിനിടെയാണ് നാട്ടുകാർ പന്നിയെ വളഞ്ഞിട്ട് തല്ലിക്കൊന്നത്.

പാനൂരിൽ വന്യജീവി ആക്രമണ സാധ്യത ഇല്ലാതിരുന്ന പ്രദേശത്താണ് അപ്രതീക്ഷിതമായി പന്നിയുടെ ആക്രമണമുണ്ടായത്. ഉത്തരമേഖല സിസിഎഫിനോട് വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വനം വകുപ്പ് മന്ത്രി പ്രതികരിച്ചു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു