വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമർപ്പിക്കുന്നു Live Video

 

MV Graphics

Kerala

വിഴിഞ്ഞം തുറമുഖം അൽപ്പസമയത്തിനകം പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും; തലസ്ഥാനത്ത് കനത്ത സുരക്ഷ

വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു

തിരുവനന്തപുരം: കേരളം കാത്തിരുന്ന വിഴിഞ്ഞം തുറമുഖം കമ്മിഷനിങ് വെള്ളിയാഴ്ച. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം രാജ്യത്തിന് സമർപ്പിക്കും. വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു.

രാവിലെ 10.30 ഓടെയാണ് കമ്മിഷനിങ്. തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനു ശേഷം 11 മണിയോടെയാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുക. ഉച്ചയ്ക്ക് 12.30ഓടെ തിരുവനന്തപുരത്ത് നിന്ന് മോദി മടങ്ങിപ്പോകും.

പതിനായിരം പേർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, സംസ്ഥാന തുറമുഖമന്ത്രി, മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, സജി ചെറിയാന്‍ തുടങ്ങിയവർ പങ്കെടുക്കും.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ് എന്നിവർക്കു ക്ഷണമുണ്ടെങ്കിലും കോൺഗ്രസ് പ്രതിനിധികൾ ചടങ്ങ് ബഹിഷ്കരിക്കുമെന്നാണ് സൂചന. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, മേയര്‍ ആര്യ രാജേന്ദ്രന്‍, മുന്‍ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍, കരണ്‍ അദാനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

വയനാട്ടിൽ 16 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; 2 പേർ അറസ്റ്റിൽ

കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

അഞ്ചു വയസുകാരിയെ കൊന്നു, മൃതദേഹത്തിനരികിൽ കാമുകനൊപ്പം ലൈംഗികബന്ധം; യുപിയിൽ അമ്മ‍യുടെ കൊടും ക്രൂരത

ചർച്ച പരാജയം; 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

മുൻ മന്ത്രി സി.വി. പത്മരാജൻ അന്തരിച്ചു